ഭീകരാക്രമണമെന്ന സന്ദേശം വ്യാജം ; രാജ്യത്തെ മുൾമുനയിൽ നിർത്തിയ കേരളമുൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമെന്ന സന്ദേശം ഫോണിലൂടെ വിളിച്ചു പറഞ്ഞത് മുൻ സൈനികൻ
ദൈവത്തിന്റെ സ്വന്തം നാട് ഉൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ് . വ്യാജ സന്ദേശം തന്നയാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു . അസ്റ്റിലായത് ബെംഗളൂരു അവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തി . വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂർത്തി. ഇയാൾ കുറ്റം സമ്മതിച്ചു . ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്
കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു . ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്ന സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.
ഇതേ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശവും നൽകിയിരുന്നു. ഈ സന്ദേശം വ്യാജമാണെന്ന് ബംഗലൂരു പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നായിരുന്നു സന്ദേശം.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ഐഎസ് ഭീകരര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. 2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ യുവാക്കളെ ഇപ്പോഴും ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറഞ്ഞു.
2018-ല്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി സ്ഫോടനപരമ്പരകള്‍ നടത്താന്‍ ഐഎസ് ബന്ധമുള്ള ഭീകരസംഘടന ഹര്‍ക്കത്-ഉള്‍-ഹര്‍ബ്-എ ഇസ്ലാം പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഐഎസിന് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് ആക്രമണം സംമ്പന്ധിച്ച വിവരം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha