കോടിയേരിക്കെതിരെ പൂട്ട് ? ബിനോയ് കോടിയേരിക്കെതിരെ ലൈംഗീക പീഡന കേസിൽ കോടിയേരിയുടെ വാദം പൊളിയുന്നു ;എല്ലാം കോടിയേരിക്ക് നേരത്തേ അറിയാം ; ബിനോയ് പറഞ്ഞത് മാത്രമാണ് കോടിയേരി വിശ്വസിച്ചത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ
ലൈംഗീക പീഡന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് .
ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചയ്ക്കെത്തി.ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തുന്നു. ഇതോടെ വിഷയം നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരിയുടെ വാദം പൊളിയുകയാണ് . വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിച്ചതായി അഭിഭാഷകൻ വെളിപ്പെടുത്തി. എന്നാൽ ബിനോയ് പറഞ്ഞത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്ന് കെ പി ശ്രീജിത്ത് അറിയിച്ചു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും അന്ന് പറഞ്ഞത്. വിഷയത്തിൽ അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു.
അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം ബിനോയിയുടെ 'അമ്മ വിനോദിനി നിരാകരിച്ചു . ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വ്യക്തമാക്കി .
യുവതിയുടെ കുഞ്ഞ് തന്‍റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയില്‍ പറഞ്ഞതായി കെ പി ശ്രീജിത്ത് വെളിപ്പെടുത്തുന്നു. കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha