പോലീസിനെ കൂടുതൽ കുരുക്കിലാക്കി പീരുമേട് കസ്റ്റഡി മരണം ; വാദം പൊളിയുന്നു ; നിർണ്ണായക തെളിവുകൾ പുറത്ത് ; അങ്കലാപ്പിലായി പോലീസ്
പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ നിർണായക പോലീസിനെ കൂടുതൽ കുരുക്കിലാക്കി റിപ്പോർട്ട് . മതിയായ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടില്ലാതെയാണ് രാജ്‌കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത. 'പ്രതി പരിശോധനയുമായി സഹകരിക്കുന്നില്ല' എന്ന് ഏതോ ഒരു ഡോക്ടര്‍ എഴുതിയ കടലാസാണ് ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് എന്നപേരില്‍ പോലീസ് ജയിലില്‍ ഹാജരാക്കിയത്. ഈ കടലാസില്‍ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേരുണ്ടായിരുന്നില്ല. ജൂണ്‍ 12മുതല്‍ 16വരെ രാജ്കുമാര്‍ പോലീസിന്റെ അനധികൃത കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന
16-ന് രാവിലെ താലൂക്ക് ആശുപത്രിയില്‍നിന്ന് ഇടുക്കി മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കാന്‍ പ്രതിയുടെ വൈദ്യപരിശോധനാറിപ്പോര്‍ട്ട് പോലീസ് വാങ്ങി. ഈ റിപ്പോര്‍ട്ടില്‍ എല്ലുരോഗവിദഗ്ധനെ കാണിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍,നടക്കാന്‍ ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് ശാരീരികപ്രശ്നങ്ങളൊന്നും അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.
തുടർന്ന് എല്ലുരോഗ വിദഗ്ധനെ കാണിക്കാതെ പോലീസുകാര്‍ പ്രതിയെ മജിസ്‌ട്രേറ്റിനുമുമ്ബില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തപ്പോള്‍ നിയമപ്രകാരം ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് പോലീസ് വാങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇതിന് പ്രതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലോ പീരുമേട് താലൂക്ക് ആശുപത്രിയിലോ കൊണ്ടുപോയില്ല. പകരം, ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇത്രയും അവശനായ ഒരാള്‍ക്ക് എങ്ങനെയാണ് ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് കിട്ടിയത് എന്നുചോദിച്ചപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍നിന്നു കിട്ടിയെന്നാണ് പീരുമേട് സബ്ജയിലില്‍നിന്നു ലഭിച്ച വിശദീകരണം. അതേസമയം. താലൂക്ക് ആശുപത്രിയില്‍നിന്ന് അങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പ്രതി അവശനിലയിലാണെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ഇയാളെ ജയിലിലാക്കി കൈകഴുകാനാണ് ശ്രമിച്ചത്. എന്നാല്‍, രാത്രി ഒന്നരയ്ക്ക് നടക്കാന്‍പോലും വയ്യാത്ത ഒരാളെ ജയിലിന്റെ കവാടം തുറന്ന് ജീപ്പ് അകത്തേക്കുകയറ്റി മൂന്നുപോലീസുകാര്‍ താങ്ങിയെടുത്തുകൊണ്ടുവന്നപ്പോള്‍ അവരുടെ കൈയിലുള്ള റിപ്പോര്‍ട്ട് ആധികാരികമാണോ എന്നുപരിശോധിക്കാന്‍ ജയില്‍ജീവനക്കാര്‍ ശ്രദ്ധിച്ചതുമില്ല. ഇതോടെ ജയില്‍ ജീവനക്കാരും പോലീസിനൊപ്പം കുറ്റവാളികളാകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.
വീണ്ടും ജയിലധികൃതമായി ബന്ധപ്പെട്ടപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍നിന്നാകാം എന്നുപറഞ്ഞു. എന്നാല്‍, അവിടെനിന്ന് അങ്ങനെ റിപ്പോര്‍ട്ടുകൊടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ പേരുപോലുമില്ലാത്ത ഒരു കടലാസാണ് റിപ്പോര്‍ട്ടെന്ന പേരില്‍ പോലീസ് കൈമാറിയതെന്ന് ഒരു ജയില്‍ ജീവനക്കാരന്‍ പറഞ്ഞത്.
നാട്ടുകാര്‍ തല്ലിച്ചതച്ചശേഷമാണ് രാജ്കുമാറിനെ തങ്ങളുടെ കൈയില്‍ കിട്ടിയതെന്ന് പോലീസിന് വാദിക്കാമെങ്കിലും ഏറ്റെടുക്കും മുൻപ് എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ലെന്ന ചോദ്യത്തിന് മറുപടിപറയേണ്ടിവരും.
അതേസമയം , രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്.പി.യുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരവും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.
ജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വിവരം താനറിഞ്ഞില്ലെന്നായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്.
രാജ്കുമാറിന്റെ കസ്റ്റഡി വിവരം രേഖാമൂലം അറിയിച്ചില്ലെന്നും മറച്ചുവച്ചെന്നുമായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ പറഞ്ഞിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഉള്‍പ്പെടെയുള്ള കൃത്യവിലോപം ചൂണ്ടിക്കാണിച്ച് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജൂണ്‍ 13,14 തിയതികളിലായി എല്ലാവിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha