രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.. പുതിയ പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം ഒഴിയുകയാണെന്നും ജീവിതകാലം മുഴുവൻ കോൺഗ്രസിൽ പ്രവർത്തിക്കും എന്നുമാണ് രാഹുൽ ട്വീറ്റ് ചെയ്തത്
രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.. പുതിയ പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം ഒഴിയുകയാണെന്നും ജീവിതകാലം മുഴുവൻ കോൺഗ്രസിൽ പ്രവർത്തിക്കും എന്നുമാണ് രാഹുൽ ട്വീറ്റ് ചെയ്തത്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ പദവിയിൽ എത്തണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. രാഹുൽ ഗാന്ധി രാജി ആവശ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിൽ തടിച്ചുകൂടിയിരുന്നു.
എന്നാൽ മറ്റുള്ളവർ രാജി സമർപ്പിക്കാത്തതിൽ രാഹുൽ ഗാന്ധി യാതൊരു അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേശവ് ചന്ദ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി നേതാക്കളുടെ നടപടിയിൽ അതൃപ്തനാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയും നേതാക്കൾ കൂട്ടത്തോടെ പാർട്ടി പദവികൾ ഒഴിയുകയും ചെയ്തത്. അതേസമയം ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിലും രാഹുൽ സമാനമായ പരാമർശം നടത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,
എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന, ദേശീയ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതുവരെ രാജി സമർപ്പിച്ചത്. മധ്യപ്രദേശിൽ നിന്നുളള കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ രാം നിവാസ് റാവത്തും സുരേന്ദ്ര ചൗധരിയും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിൽ 35 ഭാരവാഹികൾ രാജി സമർപ്പിചിരുന്നു. തെലങ്കാനയിൽ വർക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ഉൾപ്പെടെ നിരവധി പേർ രാജി സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിന് പിന്നാലെയുള്ള കൂട്ട രാജി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ധർണ്ണയിൽ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുംപങ്കെടുത്തിരുന്നു. .
രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കുന്നതു വരെ ധർണ തുടരുമെന്നാണ് പ്രവർത്തകർ പറഞ്ഞിരുന്നത് .
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ധർണ നടക്കുന്നതിന് സമീപത്തായി ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവും ഉണ്ടായി. ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ഒടുവിൽ പോലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ താഴെ ഇറക്കുകയായിരുന്നു. രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിച്ചില്ലെങ്കിൽ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകി
എന്നാൽ ഇപ്പോൾ രാഹുൽ എ ഐ സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി സമർപ്പിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha