ബ്രിട്ടനെ നയിക്കാൻ ബോറിസ് ജോണ്‍സൺ
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. കൺസർവേറ്റീവ് പാർട്ടിയുടെ തലവനാകാനുള്ള മത്സരത്തിൽ ബോറിസ് ജോൺസൺ വിജയിക്കുകയും യുകെ പ്രധാനമന്ത്രിയുടെ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്യും. കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ നിന്ന് 92,153 വോട്ടുകൾക്കാണ് ജോൺസൺ ഭൂരിപക്ഷം നേടിയത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. നാളെ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
ഇതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു ഇവരുടെ രാജി. ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 1.6 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പുതിയ നേതാവിനെ തെഞ്ഞെടുക്കാൻ സഹായകമായത്. പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്.കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha