പശു ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവി; പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
പശു ശ്വസിക്കുന്നതും നിശ്വസിക്കുന്നതും ഓക്സിജന്‍ ആണെന്ന പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രംഗത്ത്. ശ്വാസസംബന്ധമായ അസുഖങ്ങള്‍ ഭേദമാകാന്‍ പശുവിനെ തടവിയാല്‍ മതിയെന്നും പശുവുമായി അടുത്ത് താമസിച്ചാല്‍ ക്ഷയരോഗം ഭേദമാകുമെന്നും റാവത്ത് പറഞ്ഞു.
ഡെറാഡൂണില്‍ പശുവിന്റെ പാലിന്റെയും മൂത്രത്തിന്റെയും മഹത്വത്തെ കുറിച്ച് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിംഗിന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചു. ഉത്തരാഖണ്ഡിലെ പര്‍വത മേഖലകളിലെ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
മുന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വസുദേവ് ദെവാനിയും 2017-ല്‍ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗരുഡ ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ആവശ്യമായി വരില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ടും നൈനിത്താള്‍ എം.പിയുമായ അജയ് ഭട്ട് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha