ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും ..സുഖവാസത്തിനു പിന്നാലെ ജയിൽ വാസം
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നടപടികള്‍ക്കായി പൊലീസ് കിംസ് ആശുപത്രിയിലെത്തി. ശ്രീറാമിന്റെ വിഷയത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കിംസ് ആശുപത്രിയിലെത്തി ഡിസ്ചാര്‍ജ് നടപടികള്‍ തുടങ്ങിയത്.
റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊലീസ് കിംസ് ആശുപത്രിക്ക് ഒരു നോട്ടീസ് നല്‍കിയിരുന്നു. ആംബുലന്‍സിലാണ് ശ്രീറാം വെങ്കിട്ടരാമനെ കൊണ്ടുപോകുക.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്കാണ് അദ്ദേഹത്തെ മാറ്റുക. തുടര്‍ന്ന് ആരോഗ്യനില പരിശോധിച്ചശേഷമാവും മറ്റു തീരുമാനങ്ങള്‍ എടുക്കുന്നത്. ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം അപകടം നടത്തി നിരപരാധിയുടെ ജീവനെടുത്ത യുവ ഐഎഎസുകാരെ രക്ഷിക്കാൻ ഒത്തുകളിച്ച പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിലും കൈ അയച്ച് സഹായിക്കുകയാണ് എന്ന് പരക്കെ ആക്ഷേപം ഉണ്ട് . കാര്യമായ പരിക്കില്ലെന്നിരിക്കെ പഞ്ചനക്ഷത്ര ആശുപത്രിയിൽ മുന്തിയ സൗകര്യങ്ങളോടെ ശ്രീറാമിന് സുഖവാസത്തിന് സൗകര്യമൊരുക്കുകയാണ് പൊലീസ് ഉന്നതർ. മെഡിക്കൽ കോളജിലെക്ക് മാറ്റാതെ പഞ്ചനക്ഷത്ര ആശുപത്രിയിലെ സൂപ്പർ ഡീലക്സ് വാർഡിലാണ് സുഖവാസത്തിന് അവസരം. ശീതീകരിച്ച മുറിയും ടിവികാണാനുള്ള സൗകര്യവും. ഇനി എന്തായാലും ഈ സുഖവാസങ്ങൾക്കു പിന്നാലെ ജയിൽ വാസം തന്നെ ആവുമെന്ന് ഏതാണ്ട് ഉറപ്പായി.
ഒരുപാവം മനുഷ്യൻ പെട്ടെന്ന് ഇല്ലാതായത്തിന്റെ സങ്കടം ,തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയായ ബഷീറിന്റെ വിയോഗത്തിൽനിന്നും ആരും മോചിതരായിട്ടില്ല.
https://www.facebook.com/Malayalivartha