ഷൂട്ടിനിടെ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും; നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര മന്ത്രി വി .മുരളീധരൻ
മഴയിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും.സനല്‍കുമാര്‍ ശശീധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോഴാണ് പ്രളയത്തെ തുടര്‍ന്ന് മഞ്ജുവാര്യരും സംഘവും കുടുങ്ങിയത്. മഞ്ജുവാര്യരും സംവിധായകൻ സനൽ കുമാർ ശശിധരനുമുൾപ്പെടെ 30 പേർ അടങ്ങുന്ന സംഘമാണ് മഴയിൽ കുടുങ്ങിയിരിക്കുന്നത്. ഹിമാചലിലെ ചത്രയിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു . സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
സനലും മഞ്ജുവും അടക്കം സംഘത്തിൽ 30 പേരാണുള്ളത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഛത്രുവില്‍ നിന്നും യാത്ര ചെയ്യാനാകുന്നില്ല.സംഘത്തിന്റെ കയ്യിൽ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ ഇടപ്പെട്ടിട്ടുണ്ട്. വിഷയത്തെ കുറിച്ച് ഹിമാചൽ മുഖ്യമന്ത്രിയോട് സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha