മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ വിടാൻ ഡൽഹി സ്പെഷ്യൽ കോടതി ഉത്തരവിട്ടിരിക്കുകയാണ് . സി ബി ഐ കസ്റ്റഡയിൽ. ചിദംബരത്തെ ചോദ്യം ചെയ്യാൻ ഉള്ള അനുമതി ലഭിച്ചതോട് കൂടി അങ്കലാപ്പിലായിരിക്കുകയാണ് ചിദംബരവും കോൺഗ്രസ്സും .
പി ചിദംബരത്തിനെതിരെ ശക്തമായ തെളിവുകൾ ഉള്ളതിനാൽ അദ്ദേഹത്തെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് സി ബി ഐ സ്പെഷ്യൽ കോടതിയിൽ പറഞ്ഞത്. എന്നാൽ നാല് ദിവസത്തേക്ക് ഉള്ള അനുവാദമാണ് കോടതി നൽകിയത്. ഐ എൻ എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് വ്യക്തമായ പങ്കുണ്ടെന്നു സി ബി ഐ കോടതിയിൽ ഉന്നയിച്ചിരുന്നു .
https://www.facebook.com/Malayalivartha