നിയമവും നീതിയും നടപ്പാക്കേണ്ട കോടതി മുറികള്‍ തന്നെ അടിക്കളമായി മാറുന്നു... അങ്ങനെയുള്ള കാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയില്‍ അരങ്ങേറിയത്
ജാമ്യം നിഷേധിച്ചത് ശരിയല്ലെന്നും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമാണ് മജിസ്‌ട്രേട്ടിന്റേതെന്നും കെ.പി ജയചന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേട്ടിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മജിസ്‌ട്രേട്ടിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചകള്‍ ഉണ്ടാകുന്നെന്നും ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു. മജിസ്‌ട്രേട്ട് ദീപ മോഹന്റെ കോടതി ബഹിഷ്‌ക്കരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ അടിയന്തരയോഗം ചേര്‍ന്ന് തീരുമാനിച്ചു. തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് മജിസ്‌ട്രേട്ട് റദ്ദാക്കിയത്. അതേസമയം മജിസ്‌ട്രേട്ടിന്റെ നടപടിക്കെതിരെ ഈ രീതിയിലല്ല പ്രതികരിക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍പാഷ ആരോപിച്ചു.
റിമാന്‍ഡ് പ്രതി മണി ജില്ലാ കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. മജിസ്‌ട്രേട്ട് ദീപ മോഹന്‍ പരാതി നല്‍കുമോ, അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുമോ എന്നറിയില്ല. സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മുമ്പ് ഇതേ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് സുഗമമായി മാധ്യമപ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു.
വഞ്ചിയൂര്‍കോടതിയിലെ അഭിഭാഷകരെ കുറിച്ച് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ പ്രാക്ടീസ് നടത്താത്ത, ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി അഭിഭാഷകര്‍ ഇവിടം തമ്പടിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇവിടുത്തെ ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് വിദേശങ്ങളില്‍ നിന്ന് സ്വര്‍ണം കടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha