ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്, ഏറ്റവും ആത്യാധുനികമായ ഈ ആളില്ലാ വിമാനത്തിന് ഏത് വമ്പന്‍ സൈന്യത്തെയും വിറപ്പിക്കാനുള്ള നശീകരശേഷി ഇതിനുണ്ട്
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്. ഏറ്റവും ആത്യാധുനികമായ ഈ ആളില്ലാ വിമാനത്തിന് ഏത് വമ്പന്‍ സൈന്യത്തെയും വിറപ്പിക്കാനുള്ള നശീകരശേഷി ഇതിനുണ്ട്. അതുകൊണ്ട് ഖാസിം സുലൈമാനിയെ തീര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ഇവനെ കളത്തിലിറക്കിയത്. അമേരിക്കയിലെ വിര്‍ജീനയിലെ നവാഡ എയര്‍ഫോഴ്‌സ് ബെയ്‌സ് ക്യാമ്പില്‍ ഇരുന്ന് എം.ക്യൂ 9 റീപ്പര്‍ ഡ്രോണിനെ നിയന്ത്രിച്ചാണ് ആക്രമണം നടത്തിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക ആയുധ വിപണിയിലെ ആധുനികനായ എം.ക്യൂ 9 റീപ്പറിന് 16 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് വില. ആയുധങ്ങളെ കൂടാകെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറകള്‍, ലേസര്‍ റേഞ്ചര്‍ ഫൈന്‍ഡര്‍ സിസ്റ്റം, ടാര്‍ഗറ്റിംഗ് ഡിവൈസ് അങ്ങനെ നൂതന സംവിധാനങ്ങളെല്ലാമുണ്ട്. അമേരിക്കന്‍ വ്യോമസേന 2007 മുതല്‍ എം.ക്യൂ 9 റീപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വലുപ്പം ഒരു പോര്‍വിമാനത്തെക്കാള്‍ ചെറുതാണ്. 66 അടിയാണ് ചിറകുകളുടെ സ്പാന്‍. ഭാരം 4,900 പൗണ്ട് വരും . 1200 മൈല്‍ ദൂരത്തിലും 2,000 അടി ഉയരത്തിലും പറക്കാന്‍ കഴിയും. എന്നാല്‍ ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാന്‍ കഴിയില്ല.
ഖാസിം സുലൈമാനിയെ വധിച്ച ദൗത്യത്തില്‍ എം.ക്യൂ 9 റീപ്പര്‍ ഉപയോഗിച്ചതിനെ ഡെഡ്‌ലി എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളും പ്രതിരോധ വിദഗ്ധരും വിശേഷിപ്പിക്കുന്നത് . വിമാനത്താവളങ്ങള്‍ പോലുള്ള അതീവ സുരക്ഷ മേഖലയില്‍, രണ്ട് വാഹനങ്ങളെ മാത്രം ലക്ഷ്യം വച്ച് , നാല് മിസൈലുകള്‍ തൊടുത്ത് തകര്‍ക്കുക എന്നിവ എം.ക്യൂ 9 റീപ്പറിന് മാത്രം കഴിയുന്ന സാങ്കേതിക വിദ്യയാണെന്ന് മുന്‍ യുഎസ് വ്യോമസേന പൈലറ്റ് ജോണ്‍ വെനബിള്‍ വാഷിംങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. ഒരേ സമയം രണ്ടു ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. വിദൂരത്തില്‍ നിന്നും നിയന്ത്രിക്കാവുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ഡ്രോണാണ് എം.ക്യൂ 9 റീപ്പര്‍. ശത്രുവിനെ കൃത്യമായി ആക്രമിക്കുക എന്നതാണ് ഡ്രോണിന്റെ ദൗത്യമെങ്കിലും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചാര ദൗത്യവും ഭംഗിയായി നിര്‍വഹിക്കും.
ഖാസിം സുലൈമാനിയും സംഘവും ഇറാഖ് വിമാനത്താവളത്തിലെ കാര്‍ഗോ എരിയയില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ കാറുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കുകയായിരുന്നു. നാല് മിസൈലുകളുടെ പ്രഹരശേഷിയില്‍ ഇറാനിയന്‍ സൈനിക വിഭാഗത്തിന്റെ തലവന്‍ അടക്കം സഞ്ചരിച്ച കാറുകള്‍ കത്തി അമര്‍ന്നു. കാസ്സിം സൊലേമാനിയും, മുഹന്ദിസും, ജബ്രിയും അടക്കം സംഘത്തിലെ ഒരാള്‍ പോലും രക്ഷപെട്ടില്ല. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗം പിഎംഎഫ് നേതൃനിരയിലെ അബു മഹ്ദി അല്‍ മുഹന്ദിസുമായുള്ള കൂടികാഴ്ചയ്ക്ക് എത്തിയതായിരുന്നു ഖാസിം സുലൈമാനി. ഇറാന്‍ സൈനീകാധികാര കേന്ദ്രത്തിലെ ശക്തനും ഭരണാധികാരികളുടെ വിശ്വസ്തനുമായിരുന്നു ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍െ നേരിട്ടുള്ള ഉത്തരവിലാണ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha