ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് ഉയര്‍ന്നതും പാചകവാതക വില വര്‍ദ്ധിച്ചതും രാജ്യത്തെ വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് മാസത്തിലേറെയായി സവാളയുടെയും ചെറുള്ളിയുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല
ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് ഉയര്‍ന്നതും പാചകവാതക വില വര്‍ദ്ധിച്ചതും രാജ്യത്തെ വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് മാസത്തിലേറെയായി സവാളയുടെയും ചെറുള്ളിയുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ഭക്ഷ്യവിലക്കയറ്റത്തോത് 3.7 ശതമാനത്തിലേയ്ക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്. സാധാരണ ഉള്ളിവില കുതിച്ചാല്‍ ഏതാനും മാസങ്ങള്‍കൊണ്ട് സാധാരണ നിലയിലേയ്ക്ക് എത്താറുണ്ട്്. ഇത്തവണ ആ പ്രതീക്ഷയും വേണ്ടെന്നാണ് ബംഗ്ലരു ആസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക്‌സ് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനം വ്യക്തമാക്കുന്നത്.
കിലോഗ്രാമിന് 180 രൂപ വരെയുണ്ട് സവാളയ്ക്ക്. ചെറിയുള്ളിക്ക് 200 രൂപയും. വില ഇത്രയും കുതിച്ചിട്ടും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് 50 രൂപയ്ക്കു താഴെയാണ് കിട്ടുന്നത്. ബാക്കിയെല്ലാം ഇടനിലക്കാരുടെ കീശയിലേക്ക് പോവുകയാണ്.
വരള്‍ച്ച, വെള്ളപ്പൊക്കം, മണ്‍സൂണ്‍ വരവ് താമസിക്കുന്നത്, വിതരണശൃംഖലയിലെ അപാകത, വിളനാശം എന്നിവ കാരണമാണ് സവാള കുതിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണ്ണാടകത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് സാവള കൃഷിക്ക് തിരിച്ചടിയായതെന്നും ഐഎസ്ഇസി വിലയിരുത്തുന്നു. ഇന്ത്യയിലെ സവാള കൃഷി വിസ്തീര്‍ണം 12 ലക്ഷം ഹെക്ടറായി 2017-18ല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം 21.4 ദശലക്ഷം ടണ്ണായി വര്‍ദ്ധിക്കുകയും ചെയ്തു.
ഇന്ത്യയിലെ ശരാശരി വാര്‍ഷിക സവാള ഉപയോഗം 18 ദശലക്ഷം ടണ്ണാണ്. ഉപയോഗത്തില്‍ മൂന്നു ശതമാനം വളര്‍ച്ചയാണ് വര്‍ഷന്തോറും ഉണ്ടാകുന്നത്. എന്നാല്‍ കൃഷി ചെയ്യുന്ന സവാളയില്‍ 220 ശതമാനം വരെ നശിച്ചുപോകാറുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാന്‍, ടര്‍ക്കി, ഇറാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നു ഒരു ലക്ഷം ടണ്ണോളം സവാള ഇറക്കുമതി ചെയ്യും. എന്നാല്‍ അതുകൊണ്ട് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാവില്ല. ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇവ ആനവായില്‍ അമ്പഴങ്ങ എന്ന സ്ഥിതിയേ ഉണ്ടാക്കുന്നുള്ളു. മഹാരാഷ്ട്രയിലും മറ്റും കാലംതെറ്റി മഴ പെയ്തതാണ് സവാള കര്‍ഷകര്‍ക്ക് തിരിച്ചടിയായതെന്നും ഇന്തയയിലെ വലിയ സവാള വിപണിയായ നാസിക്കില്‍ ഡിസംബര്‍ ആദ്യവാരം 80 ശതമാനം കുറവ് സവാളയാണ് എത്തിയിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉള്ളിക്ക് പുറമേ പഴം, പച്ചക്കറി, മീന്‍, പാല്‍ തുടങ്ങിയവയുടെ വിലയും കുത്തനെ കൂടുകയാണ്. ചില്ലറവിലക്കയറ്റത്തോത് 16 മാസത്തെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഒക്ടോബറിലെ ചില്ലറവിലക്കയറ്റത്തോത് (4.64 ശതമാനം). 2018 ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒക്ടോബറില്‍ ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് 4.3 ശതമാനവും നഗരമേഖലയിലെ വിലക്കയറ്റത്തോത് 5.1 ശതമാനവുമാണ്. ഭക്ഷ്യവസ്തുക്കളുടെ ചില്ലറവിലയും മൊത്തവിലയും ഉയരുന്നത് വിപണിയെ ആശങ്കയിലാഴ്ത്തി. എന്‍.ഡി.എ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ എത്തിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റമാണിപ്പോഴുള്ളത്. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ്ഘടനയായ ഇന്ത്യയിലെ തൊഴിലില്ലായ്മ ഒക്ടോബറില്‍ 8.45 ശതമാനമാണ്. 2016 ഓഗസ്റ്റിനു ശഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് മുംബൈ കേന്ദ്രമായ സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) കണക്കാക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതും വിലക്കയറ്റും വര്‍ദ്ധിക്കുന്നതും സാധാരണക്കാരെ വലയ്ക്കുകയാണ്.
https://www.facebook.com/Malayalivartha