ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു, അതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ബോധോദയം ഉണ്ടായരിക്കുന്നത്
ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു. അതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ബോധോദയം ഉണ്ടായരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപികരിച്ച ക്ഷേത്രവരുമാന വര്‍ധന പഠനസമതിയിലേക്കു നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അവസരം ഒരുക്കുകയാണ്. ഭക്തരുടെ വികാരം മാനിക്കാതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ , പെന്‍ഷന്‍പറ്റിയവര്‍ ,ക്ഷേത്ര ഉപദേശക സമിതികള്‍ , അമ്പലങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു സമിതികള്‍ , ഭക്തജനങ്ങള്‍ തുടങ്ങി ക്ഷേത്ര കാര്യങ്ങളില്‍ താത്പര്യം ഉള്ളവരില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ടും രേഖാമൂലവും സ്വീകരിയ്ക്കുന്നതിനു ഉദ്ദേശിക്കുന്നതായി ക്ഷേത്ര വരുമാന വര്‍ധന പഠനസമിതി കണ്‍വീനര്‍ ബി .ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം കുത്തനെ ഇടിയുകയും ബോര്‍ഡ് വലിയപ്രതിസന്ധിയില്‍ ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി സഹായിക്കാമെന്ന് പറഞ്ഞെങ്കിലും 30 കോടിയേ കൊടുത്തുള്ളൂ എന്നാണ് അറിവ്. കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞതവണ കടുംപിടുത്തം പിടിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
അതോടെയാണ് ഇത്തവണ മണ്ഡലകാലം തുടങ്ങിയപ്പോള്‍ കോടതി വിധി അനുകൂലമായിരുന്നിട്ടും യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. അതുവഴി ഭക്തജന തിരക്ക് കൂടുകയും വരുമാനം 100 കോടിയിലധികം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൂട്ടാന്‍ ഭക്തജനങ്ങളുടെ പിന്തുണതേടി ബോര്‍ഡ് ഇറങ്ങിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിലനിന്ന് പോകുന്നത് തന്നെ ശബരിമലവരുമാനം കൊണ്ടാണ്. ശബരിമലയ്ക്കായി പ്രത്യേകനിയമ നിര്‍മാണം നടത്തണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പിടിച്ച് നില്‍ക്കാനാവാത്ത സ്ഥിതിയുണ്ടാകും. അത് കണക്കിലെടുത്താണ് വരുമാന വര്‍ദ്ധനവിന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയാന്‍ ബി .ഉണ്ണികൃഷ്ണന്‍ വരുമാന വര്‍ധന പഠനസമിതി കണ്‍വീനറായി സമിതി രൂപീകരിച്ചത്. വി .ഹരീന്ദ്രനാഥ് ,പി .പദ്മകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ശബരിമല വിഷയത്തിലൂടെ ബി.ജെ.പിയും ആര്‍.എസ്.എസും ഭക്തര്‍ക്കൊപ്പം നില്‍ക്കുകയും സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടിയാവുകയും ചെയ്തതോടെ എങ്ങനെയും അവരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും മുന്നണിയും. അതിന്റെ ഭാഗമായാണ് ക്ഷേത്രവരുമാനം കൂട്ടാന്‍ ഭക്തരുടെ നിര്‍ദ്ദേശം തേടിയിറങ്ങുന്നത്. അതുവഴി ഭക്തരുമായി കൂടുതല്‍ അടുക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്ന് അറിയുന്നു. ക്ഷേത്രഉപദേശക സമിതി അംഗങ്ങളെയും പ്രവര്‍ത്തകരെയും കയ്യിലെടുക്കാന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ് ചില പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിക്കും ബോര്‍ഡിനും നല്‍കിയ ഉപദേശമെന്ന് അറിയുന്നു. എന്തായാലും സംഗതി ജോറാകുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha