ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
കലാപത്തിൽ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് സോണിയ ഗാന്ധി ആരോപിച്ചു. അമിത് ഷാ ഉടൻ രാജിവെക്കണണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിനായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.
ദല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. കലാപങ്ങള്‍ ആസൂത്രിതമാണ്. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ഇത് രാജ്യം നേരിട്ട് കണ്ടതാണ്. കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്ത് വിവരമാണ് ഇതുവരെ സര്‍ക്കാരിന് നല്‍കിയതെന്നും സോണിയ ചോദിച്ചു
എത്ര പോലിസുകാരെയാണ് ദല്‍ഹിയില്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ വിന്യസിപ്പിച്ചത്. കലാപം തുടങ്ങിയപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും എവിടെയായിരുന്നു. ദല്‍ഹി പോലിസ് നോക്കിനിന്നപ്പോള്‍ നമുക്ക് നഷ്ടമായത് ഇരുപത് പേരുടെ ജീവനാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു
ഡൽഹിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച മുതൽ എവിടെയായിരുന്നുവെന്നും സാഹചര്യം വഷളാകുന്നതു കണ്ട് ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്നും സോണിയ ചോദിച്ചു. ആറ് ചോദ്യങ്ങളാണ് സോണിയ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ ഉയര്‍ത്തിയത്. ചോദ്യങ്ങൾ ഇവയാണ്
1 കഴിഞ്ഞ ഞായറാഴ്ച മുതൽ ആഭ്യന്തര മന്ത്രി എവിടെയായിരുന്നു?
2 ഇന്‍റലിജൻസ് ഏജൻസികള്‍ ഡൽഹി തെരഞ്ഞെടുപ്പിനു ശേഷം ഇന്നുവരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്തായിരുന്നു?
3 കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞതു പോലെ അക്രമം സ്വമേധയാ ഉണ്ടായതാണോ അതോ ആഭ്യന്തര സഹമന്ത്രി പറഞ്ഞതു പോലെ മനഃപൂര്‍വം സൃഷ്ടിച്ചതാണോ?
4 അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് വ്യക്തമായ സൂചന കിട്ടിയ ഞായറാഴ്ച രാത്രിയിൽ എത്രത്തോളം പോലീസിനെ വിന്യസിച്ചിരുന്നു?
5 ഡൽഹി പോലീസിനു നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഉറപ്പായപ്പോള്‍ എന്തുകൊണ്ടാണ് അധിക സുരക്ഷാസേനയെ ആവശ്യപ്പെടാതിരുന്നത്?
6 ഡൽഹി മുഖ്യമന്ത്രി എവിടെയായിരുന്നു? അദ്ദേഹം കഴിഞ്ഞ ഞായറാഴ്ച മുതൽ എന്തുചെയ്യുകയായിരുന്നു?
ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കിയിരുന്നു. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും ട്രംപ് സന്ദര്‍ശനത്തിന്റെ വാര്‍ത്തകളേക്കാൾ പ്രാധാന്യം ദല്‍ഹി ആക്രമണങ്ങൾക്ക് നൽകുകയും ചെയ്തു ..ന്യൂദല്‍ഹി ഹിന്ദു-മുസ്‌ലീം തര്‍ക്കവേദിയായി എന്ന തലക്കെട്ടോടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആദ്യ ആര്‍ട്ടിക്കിള്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയ്ക്കുള്ളിലാണ് ഇവര്‍ പരാമര്‍ശിച്ചത്.
അടുത്ത ലേഖനത്തില്‍ വന്ന പരാമര്‍ശം ഇങ്ങനെയാണ്, ‘ ഹൈദരാബാദ് ഹൗസില്‍ ട്രംപും മോദിയും തങ്ങളുടെ സൗഹൃദം ആഘോഷിക്കുകയും ഒറ്റക്കെട്ടായതും നൂതന ഇന്ത്യയെയും പറ്റി സംസാരിച്ചപ്പോള്‍ നഗരങ്ങളില്‍ മോദിയുടെ വിഭജനപരമായ നടപടികള്‍ ബാക്കിവെച്ചത് ജനരോഷങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും മൃതശരീരങ്ങളുമാണ്,’ എന്നാണ്
വാഷിംഗ് ടണ്‍ പോസ്റ്റിലും ദല്‍ഹി ആക്രമണം വാര്‍ത്താ പ്രാധാന്യം നേടി. ഒപ്പം പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ട്രംപ് മറുപടി നല്‍കാത്തതും വാഷിംഗ്ടണ്‍ പോസ്റ്റ് എടുത്ത് പറഞ്ഞിരുന്നു..
https://www.facebook.com/Malayalivartha