തൂക്കുകയർ തയ്യാറാക്കിയത് വെറുതെയാകുമോ? ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും... പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന് ..ഇത് കോടതി തള്ളിയാല്‍ തന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ
ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും...നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകും എന്ന് ഏതാണ്ട് ഉറപ്പായി..തൂക്കിലേറ്റുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പവൻ ഗുപ്ത വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. മാർച്ച് 3 നായിരുന്നു മരണവാറണ്ട് അവസാനമായി നൽകിയിരുന്നത്
സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കംപ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന പട്ടികയാണ് ഇത്. ഇതുപ്രകാരം മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്. ......മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.ഈ സാഹചര്യത്തിലാണ് പവൻഗുപ്ത തിരുത്തൽ ഹർജി നൽകിയത്.
നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണമെന്ന് നിരീക്ഷിച്ച പട്യാല കോടതിക്ക് മൂന്ന് തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടി വന്നത്. പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.
മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. .....
തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ അന്നുതന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്
2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha