ജമ്മു കശ്മീരിലെ രണ്ടു ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ടു
ജമ്മു കശ്മീരിലെ രണ്ടു ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ടു . ജമ്മു, സാംബ ജില്ലകളിലെ സ്കൂളുകളാണ് മാര്‍ച്ച് 31വരെ അടച്ചിട്ടതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. ഇറ്റലിയിലും ദക്ഷിണകൊറിയയിലും സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ രണ്ടുപേര്‍ക്ക് ജമ്മു കശ്മീരില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവര്‍ ജമ്മുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് കൊറോണ വൈറസ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 16പേര് ഇറ്റാലിയന്‍ പൗരന്മാരാണ്.
https://www.facebook.com/Malayalivartha