കൊച്ചിയിൽ നിന്ന് വിമാനത്തിൽകയറിയ വിദേശിപൗരന് കൊറോണ; ഞെട്ടിത്തരിച്ച് 270 യാത്രക്കാർ
ലോകം കോറോണയുടെ ഭീഷണിയിലാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയുണ്ടായി. കനത്ത ജാഗ്രതയിലാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞുപോരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കിയെന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് വിമാനത്തിൽ കയറിയ രോഗിയടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. ഇയാൾക്കൊപ്പം 19 അംഗ സംഘവും ഉണ്ടായിരുന്നു.
അവധിയാഘോഷിക്കാനായി മൂന്നാറിലെത്തിയ ഇവർ കെടിഡിസി ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്. 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. എന്നാൽ രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്ന് സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. ശേഷം യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനിച്ചത്. രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ കനത്ത ജാഗ്രതയാണ് പുലർത്തിപോരുന്നത്. ഇയാൾ മൂന്നാറിൽ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കുന്നതായിരിക്കും.
ആദ്യഘട്ടത്തിൽ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതർ കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത് തന്നെ. ഇതേതുടർന്ന് വിമാനത്തിൽ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികളും സബ്‌കളക്ടർ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി.
https://www.facebook.com/Malayalivartha