എല്ലാം അടയ്ക്കുമെന്ന് അറിഞ്ഞ് തിങ്ങിനിറഞ്ഞ് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ; ഞൊടിയിടയിൽ പൊടിപോലുമില്ല, ആൾക്കൂട്ടം ഒഴിവാക്കാൻ പാടുപെട്ട് അധികൃതർ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ അടയ്ക്കുമെന്ന് അറിഞ്ഞതോടെ ദുബായിലെ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളിൽ തിങ്കൾ രാവിലെ വൻ തിരക്ക് അനുഭവപ്പെടുകയുണ്ടായി. എന്നാൽ, മാളുകൾ മാത്രമേ അടയ്ക്കുകയുള്ളൂവെന്നും സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ തിരക്ക് കുറയുകയാണ് ഉണ്ടായത്.
അതോടൊപ്പം തന്നെ തങ്ങളുടെ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. പ്രവർത്തന സമയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും എല്ലാദിവസവും രാവിലെ 8 മുതൽ അർധരാത്രി 12 വരെ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുമെന്നും വ്യക്തമാക്കി. വിവിധ വിതരണക്കാർ, ഗവ. വകുപ്പുകൾ, ലോജിസ്റ്റിക് പാർട്ണർമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാത്തരം ഉത്പന്നങ്ങളുടെയും പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെ വിതരണം എല്ലാം തന്നെ മുൻകൂട്ടി ഉറപ്പാക്കിയിട്ടുമുണ്ട്.
എന്നാൽതന്നെയും യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ, വെയർഹൗസുകൾ എന്നിവിടങ്ങളിൽ മതിയായ ശേഖരമുണ്ടെന്നും ആരും ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ലുലു ഗ്രൂപ്പ് എത്തിക്കുക എന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഹെഡ് വി. നന്ദകുമാർ അറിയിച്ചു.
അതേസമയം, കൊച്ചിയിൽ നിന്ന് ഭക്ഷ്യവസ്തുക്കളുമായി യുഎഇയിലേക്ക് ലുലു ഗ്രൂപ്പിന്റെ ആദ്യ ചാർട്ടേഡ് വിമാനം രാത്രിയോടെ അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുകയുണ്ടായി. 18 ടൺ പച്ചക്കറികളും പഴവർഗങ്ങളുമായാണ് സ്പൈസ് ജെറ്റിന്റെ വിമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാനസർവീസുകൾ നിർത്തലാക്കുന്ന പശ്ചാത്തലത്തിലാണിത് ഇറക്കുമതി ചെയ്തത് തന്നെ. യാത്രാ വിമാനങ്ങൾക്കാണ് വിലക്കെങ്കിലും ചരക്കു നീക്കത്തെയും ഇതു കൂടുതൽ ബാധിക്കും.
https://www.facebook.com/Malayalivartha