കൊച്ചാപ്പ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം നടത്തും; അന്വേഷിക്കുന്നത് കേന്ദ്ര ധനകാര്യ വകുപ്പ്; വിദേശ നാണ്യ വിനിമയ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കും; വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം
സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലില്‍ കൂടുതല്‍ കുടുക്കകളിലേക്ക്. കെ.ടി ജലീലില്‍ യു.എ.ഇ കോണ്‍സിലേറ്റില്‍ നിന്നും ധനസഹായം സ്വീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇക്കാര്യം പരിശോധിക്കുക. വിദേശ ധനസഹായം കൈപറ്റുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട്. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് ധനകാര്യ വകുപ്പ് പരിശോധിക്കും. സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് മറ്റൊരു രാജ്യത്ത് നിന്നും പണം കൈപറ്റുന്നത് നിയമ വിരുദ്ധമാണ്. ഒരു സംസ്ഥാന മന്ത്രിക്കെതിരെ ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിച്ചതിന് അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം. സ്വപ്‌നയുമായി നടത്തിയ ഫോണ്‍ വിളികള്‍ ന്യായികരിക്കാന്‍ കെ.ടി ജലീല്‍ നിരത്തിയ വാദങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ കുരുക്കില്‍പ്പെടുത്തിയത്.
സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങളാണ് ആദ്യം പുറത്തു വരുന്നത്. യുഎഇ അധികൃതര്‍ സംഭാവന ചെയ്യുന്ന റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വിശദീകരണത്തിലെ പൊരുത്തക്കേടും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിയമലംഘനം വ്യക്തമായതും ജലീലിനു വിനയാവുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ അയച്ച സന്ദേശത്തില്‍ നിന്നു തന്നെ ജലീലിനു സ്വപ്‌നയുമായി മുന്‍പരിചയമുണ്ടെന്ന വസ്തുതയും വെളിച്ചത്തതായി. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റുമായി ജലീലിന്റെ വകുപ്പിനു കീഴിലെ സിആപ്റ്റിന്റെ ബന്ധം ഗുരുതരമായ ആരോപണങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
യുഎഇയില്‍നിന്നും സിആപ്റ്റിലെത്തിയ പെട്ടികളില്‍ എന്തായിരുന്നുവെന്നതാണ് ആദ്യം ഉയര്‍ന്ന ചോദ്യം. വിതരണത്തിനെത്തിയ ഖുറാനായിരുന്നെന്നാണ് ജലീല്‍ നല്‍കിയ വിശദീകരണം. ഖുര്‍നെന്താ കൊണ്ടുവരാന്‍ പാടില്ലേ എന്നും, വിതരണം ചെയ്യാന്‍ പാടില്ലെയെന്നും, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയിലിരുന്നു മന്ത്രി ജലീല്‍ തന്നെ ചോദിക്കുകയായിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കരുതെന്ന ആജ്ഞയും പിന്നീട് അവയില്‍ ചിലത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നാടായ മൂവാറ്റുപുഴയിലേക്കും കൊണ്ടോട്ടിയിലേയ്ക്കുമൊക്കെ കൊണ്ടുപോയതും ജലീലിനെതിരേ ശക്തമായ ആക്ഷേപത്തിന് വഴിയൊരുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുമായി ജലീലിന് അവിശുദ്ധ ബന്ധമുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. കസ്റ്റംസിനു പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
2018 മുതല്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മന്ത്രി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 നു ശേഷം ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിന് പുറമെ സര്‍ക്കാര്‍ വാഹനത്തില്‍ അതു വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കര്‍ക്കും പുറമേയാണ് ജലീലിലിനും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടാവുന്നത്. മന്ത്രിസഭയിലെ മറ്റൊരു പ്രമുഖന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. അധികാര കേന്ദ്രങ്ങളിലെ പ്രമുഖര്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്ന കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംസ്ഥാന സര്‍ക്കാരിനെ കുരുക്കിലേക്കാണ് കൊണ്ടുപോകുന്നത്.
https://www.facebook.com/Malayalivartha