കൊറോണയ്ക്കിടയിലും ലക്ഷ്യം ലോകത്തിന്റെ ചക്രവർത്തി പദം ! കിട്ടാക്കനി സ്വപ്നം കണ്ട് ഷീ ചിൻപിൻ; ഇന്ത്യ യുടെയുടെ വളർച്ച അസൂയാവഹം; മുതലെടുപ്പ് നടത്തുന്ന ചൈന അറിയാതെ പോകുന്നത്
കൊറോണ വ്യാപനത്തിനിടെ വമ്പൻ മുതലെടുപ്പാണ് ചൈന ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. ഇന്ത്യയ്ക്കെതിരെ യുദ്ധകാഹളം മുഴക്കുന്ന ഷീ ചിൻപിന്റെ ഭീകര മുഖത്തിന് ലോകം സാക്ഷിയായി . ലോകരാജ്യങ്ങൾ കോവിഡ് വൈറസിന്റെ പേരിൽ ചൈനയ്ക്കെതിരെ ആരോപണ ശരങ്ങൾ എയ്ത വേളയിൽ റിക്ഷ നേടാൻ ഇന്ത്യയ്ക്കെതിരെ അതിർത്തിപ്രശ്നങ്ങൾ ഉയർത്തുകയാണ് ചൈന ചെയ്തിരിക്കുന്നത് . കോവിഡിന്റെ കാര്യത്തിൽ ചൈന കൈക്കൊണ്ട നടപടികൾ ആ രാജ്യത്തു നിക്ഷേപമിറക്കിയ ബഹുരാഷ്ട്ര കമ്പനികളെ ചൊടിപ്പിച്ചിരുന്നു. വിശ്വാസം നഷ്ടപ്പെടുത്തിയ ചൈനയിൽനിന്നും പിൻമാറാനായിരുന്നു അവർക്ക് താൽപ്പര്യം. ചൈനയേക്കാൾ സുരക്ഷിതവും വിശ്വസനീയവുമായ രാജ്യം ഇന്ത്യയാണെന്ന തിരിച്ചറിവിൽ ചൈനയിലെ നിക്ഷേപങ്ങൾ ഇന്ത്യയിലേയ്ക്ക് മാറ്റുവാൻ പല കമ്പനികളും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.ചൈനയ്ക്ക് ബദലായി പല രാജ്യങ്ങളും ഇന്ത്യയെ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി വളർത്താനുള്ള ശ്രമങ്ങൾ മുൻപേ തുടങ്ങി കഴിഞ്ഞിരുന്നു .
അതിന്റെ തുടർച്ചയായിട്ടായിരുന്നു കൊറോണ വ്യാപനക്കാലത്ത് ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യൻ അനുകൂല നിലപാടുകളെ ചൈന നേരിട്ടത് . അയൽരാജ്യമായ ഇന്ത്യയുടെ ജനാധിപത്യത്തിലൂന്നിയ രാഷ്ട്രീയ സുസ്ഥിരത മാത്രമല്ല ആരെയും അമ്പരിപ്പിക്കുന്ന സാമ്പത്തിക പുരോഗതിയും ചൈന എക്കാലവും അസൂയോടെയാണ് നോക്കി കണ്ടത്. കൊറോണ വ്യാപനത്തിന്റെ തുടക്കകാലത്തെ സംഭവവികാസങ്ങൾ ചൈനയ്ക്ക് ഏറെ പ്രതികൂലവും ഇന്ത്യയ്ക്ക് ഏറെ അനുകൂലവുമാണെന്ന തിരിച്ചറിവു തന്നെയാകണം അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ചൈനയെ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണമെന്നാണ് ഇപ്പോൾ നടത്തുന്ന വിലയിരുത്തൽ. ഇന്ത്യയുടെ ഉറച്ച നിലപാടുകളും ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയും ഒന്ന് കൊണ്ടുമാത്രമായിരുന്നു ചൈനയുടെ സമ്മർദ്ദതന്ത്രം ഫലിക്കാതെ ഇരുന്നത്.
കൊറോണ വ്യാപന സമയത്ത് ലോകവ്യാപകമായി പ്രതിസന്ധി ഉണ്ടായി. അതിനെ മുതലെടുക്കുകയും അതിലൂടെ ലോകനേതൃത്വത്തിലേയ്ക്ക് ഉയരാനല്ല ശ്രമവുമാണ് ചൈന നടത്തുന്നത്. ഈ ശ്രമങ്ങളെ കൊറോണ വ്യാപന സമയത്തെ നിസ്സഹകരണത്തെയും ലോകരാജ്യങ്ങൾ ഗൗരവത്തോടുകൂടി നോക്കി കാണുകയാണ് . ജനാധിപത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മകളെയും രാഷ്ട്രീയ കൂട്ടായ്മകളെയും തകർത്തു ലോകത്തിന്റെ ചക്രവർത്തി പദമേറാനുള്ള ചിൻപിന്റെ ശ്രമങ്ങൾ തുടക്കത്തിലെ തകർന്നടിഞ്ഞുകഴിഞ്ഞു. തികഞ്ഞ ജനാധിപത്യ രാജ്യമായ ഇന്ത്യ കൊറോണാവ്യാപനക്കാലത്ത് ലോകരാജ്യങ്ങൾക്ക് നൽകിയ പിന്തുണ ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലോകത്തിനു നൽകിയ പിന്തുണ ഭാവിയിൽ ഇന്ത്യക്ക് ഏറെ ഗുണപ്രദമാകുവാനും സാധ്യതയുണ്ട് .കൊറോണ വ്യാപനം തുടങ്ങിയതുമുതൽക്കെ ലോകരാജ്യങ്ങൾ പരസ്പരം സഹകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. എന്നാൽ ചൈന ആ അവസരത്തിൽ മുഖ്യധാരയിൽനിന്ന് മാറിനിൽക്കുകയായിരുന്നു. കൊറോണയുടെ ഉത്ഭവരാജ്യമായിരുന്നിട്ടും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനോ രാജ്യാന്തര സമൂഹവുമായി തുറന്ന മനസ്സോടെ സഹകരിക്കാനോ ചൈന തയ്യാറായില്ല.
പ്രതിസന്ധി സാഹചര്യങ്ങൾ മുതലെടുത്തു ലോകത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നതെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. യുഎസുമായി നേരത്തെയുണ്ടായിരുന്ന വ്യാപാരയുദ്ധം മൂർച്ഛിച്ചതും പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ വിള്ളലുകൾ വീണതും അസഹിഷ്ണതയോടെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളോട് പെരുമാറിയതും ഭാവിയിൽ ചൈനയ്ക്ക് വലിയ തിരിച്ചടികൾ നേടിക്കൊടുക്കുവാനാണ് സാധ്യത.
https://www.facebook.com/Malayalivartha