മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന്റെ വീട്ടില്‍ പോലീസ് റെയ്ഡ്; പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു; രേഖകള്‍ ക്രൈംബ്രഞ്ചിന് കൈമാറും; 130 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം; മറ്റു മുസ്ലിംലീഗ് നേതാക്കള്‍ക്കും പങ്ക്
കോടികളുടെ തട്ടിപ്പിന് ഒരു എം.എല്‍.എ തന്നെ നേതൃത്വം നല്‍കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നച്. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. എംഎല്‍എയുടെ പടന്നയിലെ വീട്ടില്‍ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. റെയ്ഡ് നടന്ന സമയത്ത് എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത രേഖകള്‍ പോലീസ് ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറും.
റെയ്ഡ് നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. വഞ്ചന കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം എംഎല്‍എക്കെതിരെ 13 വഞ്ചന കേസുകള്‍ നിലവിലുണ്ട്.
വഞ്ചന കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയില്‍ ചന്തേര പോലീസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് പേരില്‍ നി്ന്നായി 75 ലക്ഷം തട്ടിയെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ വന്ന സമാന പരാതികള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് 130 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ പരാതിയുമായി എത്തുന്നവരുടെ എണ്ണം കുറവാണ്. മുസ്ലിംലീഗ് എം.എല്‍.എയുടെ തട്ടിപ്പ് ഭരണപക്ഷം ശക്തമായ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. യു.ഡി.എഫിനുള്ളിലും എം.എല്‍.എയുടെ രാജി ആവശ്യം ഉയരുകയാണ്.
https://www.facebook.com/Malayalivartha