ഞങ്ങളുടെ നിയമസഭ, ഞങ്ങളുടെ സര്‍ക്കാര്‍, എന്നുകരുതി എന്തും ചെയ്യാന്‍ അവകാശമില്ല; നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി; കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി കോടതി; കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ്; കേസില്‍ വാദം തുടരും
2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തള്ളി തിരുവനന്തപുരം സി.ജെ.എം കോടതി. ഇതോടെ ഇപ്പോഴത്തെ മന്ത്രിയും എന്തിന് നിയമസഭാ സ്പീക്കര്‍ വരെ പ്രതികളായ കേസ് സര്‍ക്കാരിന് കനത്ത തിരിച്ചടി. ഇതോടെ കേസ് രാഷ്ട്രീയ പോരാട്ടത്തിന് പുറമേ നിയമ പോരാട്ടവും വീണ്ടും തുടരുമെന്ന കാര്യത്തില്‍ തീരുമാനമായി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസ്.
ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. 2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തടസ്സ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറഞ്ഞത്. സഭയില്‍ നടന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനം തത്സമയം കണ്ട കേസാണിത്. യാഥാര്‍ഥ്യം ജനങ്ങളുടെ മുന്നിലുള്ളപ്പോള്‍ കോടതിക്ക് മറിച്ചൊരു വിധി പറയാന്‍ കഴിയുമെന്ന തോന്നുന്നില്ല. ഞങ്ങളുടെ സഭ, ഞങ്ങളുടെ സര്‍ക്കാര്‍, എന്നുകരുതി എന്തും ചെയ്യാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതി വിധിയോട് പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് കോടതി വിധി കനത്ത തിരിച്ചടിതന്നെയാണ്. സ്വര്‍ണക്കടത്ത് കേസില്‍ വിവാദത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പോലും കോടതി വിധി തിരിച്ചടിയാകും.
https://www.facebook.com/Malayalivartha