എന്‍.ഐ.എ സംഘം സി ആപ്റ്റില്‍; ഖുറാന്‍ വിതരണം ചെയ്തുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു; ഖുറാന്‍ന്റെ മറവിലെ കള്ളക്കടത്ത് നടന്നോ ഇല്ലയോ എന്ന് ഇനി ഉടന്‍ പുറത്ത് വരും; ഖുറാന്‍ന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നറിയില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തിന് പിന്നില്‍ കുറ്റസമ്മതം? ഡ്രൈവറുടെ മൊഴി നിര്‍ണായകം
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ പരിശോധന എത്തി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച ഖുറാന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. ഇവിടെ നിന്ന് ചില രേഖകള്‍ എന്‍ ഐ എ സംഘം പിടിച്ചെടുത്തതായാണ് വിവരം. കൊച്ചിയില്‍ നിന്നുളള സംഘമാണ് പരിശോധന നടത്തുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ സിആപ്റ്റില്‍ എത്തിയിരിക്കുന്നത്.
കസ്റ്റംസും നേരത്തെ സിആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം സിആപ്റ്റില്‍ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. എന്നാല്‍ മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു. യുഎഇ കോണ്‍ലുലേറ്റേില്‍ നിന്ന് സിആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് 24 നാണ് തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് സി ആപ്റ്റിന്റെ വാഹനത്തില്‍ ഖുറാന്‍ കൊണ്ടുപോയത്. ഇതില്‍ സര്‍ക്കാരിന് ധനനഷ്ടമുണ്ടാതെ ഒരു സഹായം ചെയതുവെന്നാണ് മന്ത്രി കെ.ടി ജലീല്‍ വാദിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയും എന്‍.ഐ.എ തേടുന്നുണ്ട്.
ഖുറാന്‍ മറയാക്കി കള്ളക്കടത്ത് നടന്നിട്ടുണ്ടാകമെന്ന് ഇന്നലെ മന്ത്രി കെ.ടി ജലീലും അഭിപ്രായപ്പെട്ടിയിരുന്നു. ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുറാന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചതെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീല്‍ പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആ ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ വ്യക്തമാക്കി. ജലീല്‍ ഇന്നലെ സമ്മതിച്ച കാര്യം തന്നെയാണ് പ്രതിപക്ഷം നേരത്തെ ആരോപിച്ചതും അതിനെ ന്യായീകരിക്കാന്‍ ഖുറാനെ അപമാനിക്കുന്നുവെന്ന വാദവുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് വന്നത്. തനിക്ക് പങ്കില്ലെന്ന് മന്ത്രി പറഞ്ഞ സ്ഥിതിക്ക് ഇനി സ്വര്‍ണം ഖുറാന്റെ മറവില്‍ കടത്തിട്ടുണ്ടോ എന്നതു മാത്രമാണ് ചോദ്യം.
https://www.facebook.com/Malayalivartha