അനില്‍ അക്കര എം.എല്‍.എക്ക് വധഭീഷണി; സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡി.ജി.പിക്ക് കത്ത് നല്‍കി; കത്ത് നല്‍കിയത് ടി.എന്‍ പ്രതാപന്‍ എം.പി; പോലീസ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എം.എല്‍.എയുടെ ആരോപണം
അനില്‍ അക്കര എം.എല്‍.എക്കെതിരെ വധഭീഷണി. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത സഹചര്യത്തിലാണ് വധഭീഷണി. ഇതിനെ തുടര്‍ന്ന് എം.എല്‍.എക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. ഇക്കാര്യം ആവശ്യപ്പെട്ട് തൃശ്ശൂര്‍ എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി കത്തില്‍ ചൂണ്ടികാട്ടി.
ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അനില്‍ അക്കരയെ അപായപ്പെടുത്താന്‍ ഡിവൈഎഫ്‌ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതില്‍നിന്നും പുറകോട്ട് പോവില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്നാണ് ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. 2010 ലെ വിദേശ സഹായ നിയന്ത്രണച്ചട്ടം ലഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. വിദേശ ഏജന്‍സികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നിയമപരമല്ലാതെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതില്‍ നിന്ന് വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിലക്കുന്നതാണ് ചട്ടം. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലനില്‍ക്കുന്നവര്‍ക്കും ഈ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഓഫീസില്‍ എംഎല്‍.എയെ വിളിച്ചു വരുത്തി പരാതി വീണ്ടും വിശദമായി എഴുതി വാങ്ങി. ഇതിനെ തുടര്‍ന്നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ തന്നെ പോലീസും സര്‍ക്കാരും നിരീക്ഷിക്കുകയാണെന്നും തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന വിവരം സര്‍ക്കാര്‍ നേരത്തെ അറിഞ്ഞ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും എം.എല്‍.എ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha