സാക്ഷികളുടെ കൂറുമാറല്‍ ആ വ്യക്തിയുടെ ഭീഷണി; നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷിക്കും ഭീഷണി; ഫോണിലൂടെ നിരന്തരം ഭീഷണി; മുഖ്യസാക്ഷി വാ തുറന്നു; ദിലീപ് പെടും; ജനുവരിക്ക് മുമ്പ് വിസ്താരം പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതി
നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. സാക്ഷികളെ നടന്‍ ദിലീപ് സ്വാധീനിക്കുന്നതിനാല്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത് പ്രോസിക്യൂഷനും. ഇതിനെ സാധുകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിന്‍ ലാല്‍ ആണ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണി. വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. എഫ്‌ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
കേസില്‍ അവസാനമായി കൂറുമാറിയത് നടി ഭാമയാണ്. അത് കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ടിയുന്നു. നടിയെ അക്രമിച്ച കേസില്‍ നിന്ന് സാക്ഷികള്‍ ഒന്നൊന്നായി നേരത്തെ തന്നെ കൂറുമാറുകയായിരുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഏറ്റവുമൊടുവില്‍ ഭാമയും. അവള്‍ക്കൊപ്പം നിന്നവര്‍ ആദ്യത്തെ മൂന്ന് പേരെയും ഒരുപക്ഷേ പ്രതീക്ഷിച്ചിരിക്കാം. പക്ഷേ ഭാമയില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കം നടിയെ മാത്രമല്ല കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.
അതെസമയം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയത് അന്വേഷണ സംഘമാണ്. ഇത് സംബന്ധ് അവര്‍ കോടതിയില്‍ ഹര്‍ജിയും നല്‍കി. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് നടന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരി മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha