സ്വപ്‌നക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങില്ല; 17 യില്‍ 10 പേര്‍ക്കും സ്വാഭാവിക ജാമ്യം; എന്‍.ഐ.എ എത്രയും വേഗം തെളിവ് ഹാജരാക്കിയില്ലെങ്കില്‍ സ്വപ്‌നയും കൂട്ടരും പുറത്തിറങ്ങും; ഇത് പിണറായി സര്‍ക്കാരിന് ആശ്വസമാകും; സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നത്
തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ സംഭവത്തില്‍ കസ്റ്റംസ് എടുത്ത കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. 60 ദിവസമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് സാധിക്കാത്തതിനാലാണ് സ്വപ്‌നക്ക് കോടതി സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. എന്നാല്‍ എന്‍.ഐ.എയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ 17 പ്രതികളില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ എന്‍ഫോഴ്‌മെന്റ് എടുത്തക്കേസിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ചിരുന്നു.
നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന കര്‍ശനനിര്‍ദേശം എന്‍ഐഎ കോടതി നല്‍കിയിരുന്നു. അടിയന്തരമായി എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും എന്‍ഐഎ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭിക ജാമ്യം കോടതി അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്. എന്‍ഐഎയെ സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശമാണിത്. തെളിവുകള്‍ ഉടനടി എന്‍.ഐ.എ ഹാജരാക്കിയിട്ടില്ലെങ്കില്‍ പ്രതികള്‍ പലരും ജാമ്യത്തില്‍ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതുമാകും. ഇതോടെ, അടിയന്തരമായി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടതിലെ സമ്മര്‍ദ്ദം എന്‍ഐഎയ്ക്ക് മേല്‍ ഏറുകയാണ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്.
സ്വപ്‌ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധമാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യു.എ.എഫ്.എക്‌സ്. ഈ കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഈ കമ്പനിയെ യുഎഇ കോണ്‍സുലേറ്റ് തിരഞ്ഞെടുത്തത് സ്വപ്‌ന സുരേഷിന്റെ താത്പര്യപ്രകാരമായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha