എൽ.ജിഎസ് ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു; തീരുമാനം മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ
ഇടത് സർക്കാരിനെ ഏറെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച പി.എസ്.സി വിവാദത്തിൽ ഭരണപക്ഷത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകി എൽ.ജി.എസ് ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു. മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനമാണ് ഉണ്ടായതെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.
ആവശ്യങ്ങൾ തെരഞ്ഞടുപ്പ് കമ്മീഷനുമായി കൂടിച്ചേർന്ന് ആലോച്ചിച്ച് തീരുമാനിക്കുമെന്നാണ് മന്ത്രി എ.കെ ബാലൻ അറിയിച്ചിട്ടുള്ളത്. നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലി സമയം എട്ട് മണിക്കൂറാക്കുമെന്നും തീരുമാനമായി.
ചർച്ചയ്ക്ക് ശേഷം സമരാനുകൂലികൾ സെക്രട്ടേറിയറ്റിൽ വൻ ആഹ്ളാദപ്രകടനം ആണ് നടത്തിയത്. പിന്തുണച്ച എല്ലാ സംഘടനകൾക്കും അവർ നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha