സോളാർ സുന്ദരി കുടുങ്ങി സരിതാ എസ് നായരെ അറസ്റ്റ് ചെയ്തു.... ബാക്കി ഇനി ആരൊക്കെ..!
ഒടുവിൽ സ്വപ്ന സുന്ദരി അഥവാ പല നേതാക്കന്മാരുടേയും ഉറക്കം കെയുത്തിയ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ്. നായർ അറസ്റ്റിൽ. ഏറെ നാളത്തെ ഒഴിവു കഴിവുകൾക്ക് ശേഷമാണ് ഇന്ന് തിരുവനന്തപുരത്ത് വച്ച് സരിതയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
നിരന്തരം കോടതി വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റിലേക്ക് കോടതി എത്തിയിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.
രാഷ്ട്രീയ കേരളത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. 'ടീം സോളാര്‍' എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും വലിയൊരു പര്‍വ്വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട് സംഭവിച്ചത്.
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ സരിത മൊഴിയും നല്‍കിയിരുന്നു.
നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സോളർ തട്ടിപ്പ് കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സരിത എസ്.നായരോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാൻ സരിതയോടും അപേക്ഷയിൽ നിയമാനുസൃത തിരുമാനമെടുക്കാൻ കീഴ്ക്കോടതിയോടും ഹൈക്കോടതി നിർദേശം വയ്ക്കുകയും ചെയ്തു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012 ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്‍റെയും വിശദീകരണം.
സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യമാണ് കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42.7 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്. നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്നാണ് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി ജാമ്യം റദ്ദാക്കുകയും സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha