പ്രാണവായു ഇല്ലാതെ ശ്വാസംമുട്ടി തലസ്ഥാനം... ഗംഗാറാം ആശുപത്രിയിൽ 25 പേർ മരിച്ചു... 60 പേരുടെ നില അതീവഗുരുതരം...
ശവപറമ്പായി നമ്മുടെ രാജ്യം മാറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ കുറച്ച് ദിവസങ്ങളിലെ വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന വാർത്തയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഇത് ശരിവയ്ക്കുന്നെന്നാണ് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുള്ളത്. 60 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.
ലോ-പ്രഷര്‍ ഓക്‌സിജന്‍ ഉപയോഗിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉണ്ടായിരുന്നുള്ളൂ.
എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ആശുപത്രിയിൽ വേണ്ട ഓക്സിജൻ എത്തിച്ചു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ആശുപത്രി അധികൃതര്‍ രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്. 'കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 25 രോഗികളാണ് മരിച്ചത്. അടുത്ത രണ്ടു മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നത്.
വെന്റിലേറ്ററുകളും ബൈപാപ്പും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഐ.സി.യുവിലും എമര്‍ജന്‍സിയിലും മാന്വല്‍ വെന്റിലേഷനെയാണ് ആശ്രയിക്കുന്നത്. 60 രോഗികളുടെ ജീവന്‍ അപകടത്തിലാണ്. അടിയന്തരമായ ഇടപെടല്‍ ആവശ്യമുണ്ട്. ആശുപത്രിയില്‍ എത്രയും പെട്ടെന്ന് ഓക്‌സിജന്‍ എത്തിക്കണം.' എന്നായിരുന്നു ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കിയത്.
ചെയര്‍മാന്റെ പ്രസ്താവനയെ തുടര്‍ന്ന് രണ്ടു മണിക്കൂറിനകംതന്നെ ഗംഗാ റാം ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കറുകള്‍ പോവുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സികൾ പുറത്തുവിട്ടിരുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലൊന്നാണ് ഗംഗാറാം.
500-ല്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവന്നിരുന്നു. നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം
എയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം എടുത്തത്.
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലധികം പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.
അതേസമയം, പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3,32,730 പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ 2263 പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.
ഇതുവരെ 1,62,63, 695 കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 1,86,920 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഏപ്രിൽ 4ന് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോൾ 3.3 ലക്ഷമായി ഉയർന്നിരിക്കുന്നത്. ആദ്യ കൊവിഡ് തരംഗത്തിലാകട്ടെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക് 98,000 ആയിരുന്നു.
ഓക്സിജൻ നിറച്ച ടാങ്കറുകളുമായുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ നിന്നും മുംബൈക്ക് പുറപ്പെട്ടിട്ടുണ്ട്. 100 ടൺ ഓക്സിജനാണ് 7 ടാങ്കറുകളിലായി തിരിച്ചത്. ഓക്സിജൻ വിതരണത്തിന് വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങി.
അതിനിടെ, കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക പരിഷ്കരണ നടപടികളെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ചെറിയ പ്രതിഫലനം ഉണ്ടാക്കിയേക്കാം. പക്ഷേ ഇപ്പോൾ രോഗനിയന്ത്രണത്തിനാണ് മുൻഗണനയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
https://www.facebook.com/Malayalivartha