ശവപറമ്പായി രാജ്യതലസ്ഥാനം... ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചു... 210ത്തോളം പേർ മരണത്തോട് മല്ലിടുന്നു...
കൊവിഡ് രൂക്ഷമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം. അടുത്തടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് മനസ്സ് മരവിക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യൻ ഭൂമുഖത്ത് പ്രാണവായുവിനായി മരണത്തിനോട് പോരാടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കാണാൻ കഴിയുന്നത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം ഇതോടെ തുടരുകയാണ്. ഡൽഹി ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്ത. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരണപ്പെട്ടത്.
ഓക്‌സിജന്‍ ലഭിക്കാത്തതു തന്നെയാണ് രോഗികളുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രവുമല്ല, 210ത്തോളം രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ആശുപത്രി അധികതർ വ്യക്തമാക്കി. ഒരു ദിവസത്തേക്കായി 8000 ലിറ്റർ ഓക്സിജനാണ് ആവശ്യമായി വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ 3600 ലിറ്റര്‍ ഓക്‌സിജന്‍ ആണ് എത്തേണ്ടിയിരുന്നത് എന്നാണ് ഡോ. ഡികെ ബലൂജ പറയുന്നു.
എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ 1500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചത്. 7 മണിക്കൂര്‍ ആണ് വൈകിയത് എന്നും ഡോക്ടര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ദില്ലി ഒരാഴ്ചയിലേറെയായി കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് അനുഭവിക്കുന്നത്. ഇതോടെ ഇന്നലെയും ഇന്നുമായി ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 44 ആയിരിക്കുകയാണ്.
ഡല്‍ഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികള്‍ രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇതിനാൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിർത്തലാക്കിയതായി ആശുപത്രി എം.ഡി അറിയിച്ചു.
ഉത്തരേന്ത്യയിലെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 190 പേരാണ് ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. ദില്ലി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
നേരത്തെ, ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികളാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടു വന്നിരുന്നു.
നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha