കൊവിഡ് വാക്സിന്റെ വ്യത്യസ്ത വിലയിൽ പൊട്ടിത്തെറിച്ച് സുപ്രീം കോടതി... ഉത്തരം മുട്ടി കേന്ദ്രസർക്കാർ... ഒരു നാട്ടിൽ പല നിയമമോ?
കോവിഡ് പ്രതിസന്ധിയിൽ രാജ്യം പകച്ചുനിൽക്കെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരിഗണിച്ചു. കൊവിഡ് വാക്സിന്‍ വിലയില്‍ വളരെ ശ്രദ്ധേയ പരാമര്‍ശങ്ങളുമായാണ് സുപ്രീംകോടതി രംഗത്തെത്തിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.
ദേശീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍ ഉയർത്തിയത്.
സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയുമെങ്കിലും രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്.
സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നില്ല. ദില്ലി ഹൈക്കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു. ഓക്സിജന്‍ വിതരണത്തിലടക്കം കേന്ദ്ര സര്‍ക്കാറിന്‍രെ ഇടപെടല്‍ ഇതിനോടകം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടിയും കോടതിയില്‍ സംർപ്പിച്ചിരുന്നു. ചില വിഷയങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഹൈക്കോടതികള്‍ക്ക് ഓരോ സംസ്ഥാനത്തേയും സാഹചര്യം അനുസരിച്ച് കേസുകളുമായി മുന്നോട്ട് പോവാൻ സാധിക്കും.
ദേശീയാടിസ്ഥാനത്തിലെ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി സമർപ്പിച്ചിരുന്നത്. രാജ്യത്ത് കോവിഡിന്റെ ആദ്യ വരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്‌സിന്‍ വിതരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍ കക്ഷികളാക്കി പ്രതി ചേർത്തിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2,500 കഴിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്‌സിജൻ ക്ഷാമം, വാക്‌സിന്റെ ദൗർലഭ്യം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി ഇന്ന് പരിഗണയ്ക്കെടുത്തത്.
ഓക്‌സിജൻ ക്ഷാമത്തിലും വാക്‌സിൻ ലഭ്യതക്കുറവിലും കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടായിരുന്നു. എട്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. ഓക്‌സിജൻ, മരുന്ന്, വാക്‌സിൻ, ലോക്ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തന പദ്ധതി വിശദീകരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിലാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചത്.
സംസ്ഥാന സർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില.
ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യം അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നതിനിടെ നേരത്തെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തിരുന്നു. സാൽവെ പിന്നീട് സ്ഥാനത്തു നിന്നു സ്വമേധയാ പിന്മാറുകയും ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha