ട്വിസ്റ്റോട് ട്വിസ്റ്റ്... ഇപ്പോൾ വാദി പ്രതിയായി... കാര്‍ ആക്രമിച്ച കേസില്‍ ഷിജു വര്‍ഗീസിനെ പൂട്ടി പൊലീസ്....
തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ വമ്പൻ വഴിത്തിരിവ്. കുണ്ടറയിൽ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷിജു വർഗീസ് കുരുക്കിൽ പെട്ടിരിക്കുകയാണ്. പരാതിക്കാരനായ ഷിജു വര്‍ഗീസിനെ പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഗോവയിൽ നിന്നാണ് ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തതും.
വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ് നിഗമനം. കേസിൽ ഇയാളും പ്രതിയാകുമെന്നും കാർ കത്തിക്കാൻ ഗൂഢാലോചന നടത്തിയത് ഷിജു വർഗീസാണെന്നും പോലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘാംഗമായിട്ടുള്ള ബിനുകുമാർ, ഷിജുവിന്‍റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കേസുമായി ബന്ധപ്പെട്ട് ഷിജു വർഗീസിന്റെ ഡ്രൈവറെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുണ്ടെന്ന് പോലീസ് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.
വോട്ടടെടുപ്പ് ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി.
എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.
സംഭവം നടന്ന മേഖലയിലെങ്ങും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും പൊലീസിന്‍റെ ആശയക്കുഴപ്പം വർധിപ്പിച്ചിരുന്നു. മാത്രവുമല്ല ബോംബേറുണ്ടായിട്ടും കാര്യമായ ഒരു തകരാറും ഷിജു വര്‍ഗീസ് സഞ്ചരിച്ച വാഹനത്തിന് ഉണ്ടായിട്ടില്ല എന്നതും അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാക്കിയതാണ്.
ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയയാിരുന്നു ലക്ഷ്യവുമെന്നായിരുന്നു അന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ തന്നെ ബോധപൂർവ്വം ആരോ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിജു വർഗീസിന്റെ വാദം.
വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്.കുണ്ടറയിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു.
നേരത്തേ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായത്. ഒട്ടേറെ തട്ടിപ്പു കേസുകളില്‍ പ്രതിയായ വിവാദ നായികയുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ച ഒരു ക്വട്ടേഷന്‍ സംഘാംഗമാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന. നാലു പേര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.
https://www.facebook.com/Malayalivartha