ആദ്യ ഫലസൂചനകള്‍ പുറത്ത്; തപാല്‍ വോട്ടുകളില്‍ മുന്നില്‍ എല്‍.ഡി.എഫ്; ഒപ്പം പിടിക്കാന്‍ യു.ഡി.എഫ്
കേരളത്തിന്റെ വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ എല്‍.ഡി.എഫ് മുന്നേറുകയാണ്. ആദ്യ ഫല സൂചന വന്നത് കോഴിക്കോട് നോര്‍ത്തില്‍ നിന്നാണ്. അവിടെ എല്‍.ഡി.എഫിന്റെ തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നിലെത്തിയത്. നിലവില്‍ 33 സീറ്റുകളില്‍ എല്‍.ഡി.എഫും 22 സീറ്റുകളില്‍ യു.ഡി.എഫും നേമത്ത് എന്‍.ഡി.എയും മുന്നില്‍ നില്‍ക്കുന്നു. ലീഡുകള്‍ മാറി മാറയുകയാണ്. തപാല്‍ വോട്ടുകളില്‍ എല്ലാ കാലത്തും എല്‍.ഡി.എഫ് ലീഡ് നിലനിര്‍ത്താറുണ്ട്. ഇത് ആവര്‍ത്തിക്കുന്നത് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.
ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56,771 ആണ്. ഇന്ന് രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ വരണാധികാരിക്ക് നല്‍കാമെന്നാണ് ചട്ടം. ഒരു ഇ.വി.എം. എണ്ണാന്‍ സാധാരണനിലയില്‍ പത്തുമുതല്‍ 15 മിനിറ്റും ഒരുതപാല്‍വോട്ടിന് 40 സെക്കന്‍ഡുമാണ് വേണ്ടത്.
https://www.facebook.com/Malayalivartha