ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം; തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ മുന്നേറ്റം
ബംഗാളില്‍ ആദ്യ സൂചനകള്‍ ഒരേ സമയം തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പ്രതീക്ഷ നല്‍കുന്നു. ബി.ജെ.പി അല്‍പം പിന്നിലാണെങ്കില്‍ മമതയുടെ തൃണമൂലിന് തൊട്ടു പിന്നില്‍ ബി.ജെ.പിയുണ്ട്. നിലവില്‍ 51 മണ്ഡലങ്ങളില്‍ തൃണമൂല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 46 മണ്ഡലത്തില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിസും ഇടതുപക്ഷവും ചേര്‍ന്നുള്ള സഖ്യത്തിന് ഒരു മണ്ഡലത്തിലും ഇതുവരെ ലീഡില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടര്‍ക്കും ഒരുപോലെ നിര്‍ണായകം. ഇവര്‍ക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യവുമുണ്ട്.
ആകെ 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രില്‍ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി വന്‍ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം തമിഴ്‌നാട്ടില്‍ ഡി.എം കെ സഖ്യം 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഭരണപക്ഷമായ എ ഐഎഡിഎംകെക്ക് മൂന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ്. കമലഹാസന്റെ മക്കള്‍ നിതിമയ്യത്തിന് നിലവില്‍ ഒരിടത്തും ലീഡില്ല. എന്നാല്‍ പുതുച്ചേരിയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുകയാണ്. ഇവിടെ അഞ്ചു സീറ്റുകളില്‍ ബി.ജെ.പി സഖ്യം മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. അസാമിലും നേട്ടം ബി.ജെ.പിക്കാണ്. ഇവിടെ ഒന്‍പത് മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ അഞ്ചിടത്ത് കോണ്‍ഗ്രസും ഒരു സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha