നേമത്ത് കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്ത്; കുമ്മനം മുന്നേറ്റം തുടരുന്നു; പാലക്കാട് ഇ. ശ്രീധരന് 2200 ലധികം വോട്ടിന്റെ ലീഡ്
കേരളം ഉറ്റുനോക്കുന്ന നേമത്ത് കോണ്‍ഗ്രസിന്റെ ശക്തന്‍ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. തപാല്‍ വോട്ട് പിന്നിട്ട് ഇവിഎം വോട്ടുകളിലേക്ക് മാറുമ്പോഴും കുമ്മനം രാജശേഖരന്‍ ലീഡ് നിലനിര്‍ത്തുകയാണ്. ആദ്യ ബൂത്ത് എണ്ണി കഴിഞ്ഞപ്പോള്‍ 416 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് സി.പി.എമ്മിന്റെ വി ശിവന്‍കുട്ടിയാണുള്ളതെന്ന്.
നേമം ഉള്‍പ്പെടെ രണ്ടിടത്താണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. പാലക്കാട് മണ്ഡസത്തില്‍ ഇ. ശ്രീധരന് 2200 ലധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം മണ്ഡലത്തില്‍ ആറു തപാല്‍ വോട്ടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്നു കാണിച്ച് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ വോട്ടുകള്‍ അസാധുവാകാന്‍ സാധ്യതയുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് തപാല്‍ വോട്ടെണ്ണല്‍ എട്ടരയായിട്ടും ആരംഭിക്കാനായില്ല. രാവിലെ എട്ടിന് തപാല്‍ വോട്ട് എണ്ണാനെടുത്തപ്പോള്‍തന്നെ ബിജെപി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയായിരുന്നു. തര്‍ക്കം പരിഹരിച്ച് ഉടന്‍ വോട്ടെണ്ണിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha