കോട്ടയം ഉള്‍പ്പെടെ പത്തിലധികം ജില്ലകളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; ശ്രീധരന്റെ ലീഡ് 3000ത്തിന് മുകളില്‍; നിലമ്പൂരിലെ അന്തരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന് ലീഡ്
കോട്ടയം ഉള്‍പ്പെടെ പത്തു ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. ഇടതുകോട്ടയായ ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫാണ് മുന്നേറുന്നത്. എറണാകുളത്ത് യുഡിഎഫ് മുന്നേറ്റമാണ്. 86 ഇടത്താണ് എല്‍ഡിഎഫിന് ലീഡ്. 51 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് മൂന്നിടത്താണ് ലീഡ്. പത്തനംതിട്ട ജില്ലയിലും ആദ്യറൗണ്ടില്‍ ഇടത് മേല്‍ക്കൈ വ്യക്തം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍.
വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് 354 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കൊല്ലത്ത് മുകേഷ് മുന്നിലാണ്. പത്തനംതിട്ടയില്‍ അഞ്ചിടത്തും എല്‍ഡിഎഫ്. പാലക്കാട് ഇ.ശ്രീധരന് ആദ്യറൗണ്ടില്‍ നല്ല ലീഡ്. അദ്ദേഹത്തിന്റെ ലീഡ് 3000 ത്തിന് മുകളിലെത്തി. നേമത്ത് ലീഡ് നിലനിര്‍ത്തി കുമ്മനം. തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍.
പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ലീഡ് ഉയര്‍ത്തുന്നു. 3453 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ആദ്യഘട്ടത്തില്‍ ജോസ് കെ മാണി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് മാണി സി കാപ്പന്‍ മറികടക്കുകയായിരുന്നു. കുന്നത്തുനാട്ടില്‍ വി.പി.സജീന്ദ്രന്‍ മുന്നില്‍, ട്വന്റി മൂന്നാമത്. പൂഞ്ഞാറില്‍ ലീഡുയര്‍ത്തി എല്‍.ഡി.എഫ്, 2969 വോട്ടിനുമുന്നിലെത്തി. . കോട്ടയത്ത് എല്‍ഡിഎഫ് മുന്നേറ്റം പ്രകടം. പുതുപ്പള്ളിയും കോട്ടയവും ഒഴികെ എല്ലാ സീറ്റിലും ലീഡ്. ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മുന്നില്‍. എം.കെ.മുനീര്‍ കൊടുവള്ളിയില്‍ പിന്നില്‍. അമ്പലപ്പുഴ ആദ്യറൗണ്ടില്‍ എല്‍ഡിഎഫിന് 1382 വോട്ട് ലീഡ്. ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ പിന്നില്‍ ട്വന്റി ട്വന്റി ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ യുഡിഎഫ് മുന്നില്‍. വടകരയില്‍ കെ.കെ.രമ ലീഡ് നിലനിര്‍ത്തുന്നു.
പാലായില്‍ വീണ്ടും കാപ്പന്‍ മുന്നില്‍, 1132 വോട്ടിന്റെ ലീഡുണ്ട് ഇപ്പോള്‍. നിലമ്പൂരില്‍ പി.വി.അന്‍വര്‍ 234 വോട്ടിനുമുന്നില്‍. തൃത്താലയില്‍ ബല്‍റാമിനാണ് ലീഡ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മൂന്നാമത്. യുഡിഎഫ് രണ്ടാമത്.ഉദുമയില്‍ യുഡിഎഫിന് 2724 വോട്ട് ലീഡ് ഉദുമയില്‍ യുഡിഎഫിന് 2724 വോട്ട് ലീഡ്.
https://www.facebook.com/Malayalivartha