തൃശ്ശൂര്‍ ശക്തമായ മത്സരം; പത്മജാ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത്; രണ്ട് മണ്ഡലത്തിലും ബി.ജെ.പി ലീഡ് കുറയുന്നു
തൃശ്ശൂരില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആദ്യം ഇവിടെ ലീഡ് ചെയ്‌തെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
മാനന്തവാടിയില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. ഒ.ആര്‍ കേളു 6618 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.കണ്ണൂരില്‍ ലീഡ് തിരിച്ചുപിടിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് 2056 വോട്ടുകള്‍ക്ക് മുന്നിലാണിപ്പോള്‍.ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 2070 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 91 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. യുഡി.എഫ് 47 മണ്ഡലത്തിലാണ് ലീഡ് ചെയ്യുന്നത്. നേമത്തും പാലക്കാടും ലീഡ് ചെയ്യുന്ന ബി.ജെ.പിയുടെ ലീഡ് കുറയുകയാണ്. എട്ടു ജില്ലകളില്‍ ഇടതിന് വ്യക്തമായ മേധാവിത്വം. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തവനൂറില്‍ കെ.ടി ജലീല്‍ പിന്നിലാണ്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha