പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോല്‍ കാണാതായി...അഴീക്കോട് മണ്ഡലത്തില്‍ തപാല്‍ വോട്ട് എണ്ണുന്നതിനെ ചൊല്ലി തര്‍ക്കം ; പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ നിര്‍ത്തിവച്ച് ഇവിഎം എണ്ണാന്‍ തുടങ്ങി
അഴീക്കോട് മണ്ഡലത്തില്‍ തപാല്‍ വോട്ട് എണ്ണുന്നതിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം. പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോല്‍ കാണാതായി. യുഡിഎഫ് ഏജന്റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ നിര്‍ത്തിവച്ച് ഇവിഎം എണ്ണാന്‍ തുടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് അവസാനമായി പുറത്തുവന്ന വിവരമനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷാണ് മുന്നിലാണ്.
കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ്ലിം ലീഗിലെ കെ എം ഷാജിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്ഡിപി ഐയ്ക്ക് വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും ബിജെപിക്ക് വേണ്ടി കെ രഞ്ജിത്തുമാണ് മത്സരിക്കുന്നത്. കണ്ണൂറില്‍ ഇരിക്കൂര്‍ ഒഴികെ എല്ലാ മണ്ഡലത്തിലും എല്‍.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha