ലീഡ് നിലനിര്‍ത്തി ഇടതു മുന്നണി രണ്ടാം ഘട്ടത്തിലേക്ക്; എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ്, മൂന്നിടത്ത് യു.ഡി.എഫ്, മൂന്നിടത്ത് ഇഞ്ചോടിഞ്ച്
15-ാം നിയമസഭയിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലെ ലീഡ് നിലനിര്‍ത്തി ഇടതുമുന്നണി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നിലാണ്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. കോട്ടയം, കസാര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അതേ സമയം ബിജെപിക്ക് അപ്രതീക്ഷിത ഇടങ്ങളില്‍ ലീഡ് ഉയര്‍ത്തി. നേമം, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 89 ഇടത്താണ് എല്‍ഡിഎഫിന് ലീഡ്. 48 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് മൂന്നിടത്താണ് ലീഡ്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. അതേസമയം, പാലായില്‍ ലീഡ് മാറിയതോടെ ഉദ്വേഗമേറി. മാണി സി.കാപ്പന്‍ 9000 വോട്ടിന് മുന്നിലെത്തി.
ഷാഫി പറമ്പിലിനെതിരെ ലീഡ് 1500 കടന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് ലീഡ് രണ്ടായിരത്തിന് മുകളില്‍. ഇവിടെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് രണ്ടാംസ്ഥാനത്ത്. കുന്നത്തുനാട് മണ്ഡലത്തില്‍ ട്വന്റി ട്വന്റി മൂന്നാംസ്ഥാനത്ത്. നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് തന്നെയാണ് മുന്നില്‍. ബാലുശേരിയില്‍ ധര്‍മജന്‍ പിന്നില്‍, സച്ചിന്‍ദേവിന് 1500 വോട്ട് ലീഡ്. വടകരയില്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോഴും കെ.കെ.രമ മുന്നില്‍. തൃപ്പൂണിത്തുറയില്‍ കെ ബാബു മുന്നില്‍. കണ്ണൂരില്‍ എല്‍.ഡി.എഫ് മുന്നിലാണ്. ധര്‍മടത്ത് പിണറായി വിജയന്‍ നാലായിരം കടന്നു. തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിലുള്ളത്.
https://www.facebook.com/Malayalivartha