തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നേറ്റം, അധികാരത്തിലേക്ക്; 141 മണ്ഡലങ്ങളില്‍ മുന്നില്‍
തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളില്‍ വരെ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. 141 മണ്ഡലങ്ങളില്‍ ഡി.എം.കെ മുന്നിലാണ്. 89 മണ്ഡലത്തില്‍ മാത്രമാണ് എഐഡിഎംകെ മുന്നിലുള്ളത്. 118 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇത് ഡി.എം.കെ പിന്നിട്ടു കഴിഞ്ഞു. ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഒഴികെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം പിന്നിലാണ്. ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂരില്‍ പിന്നിലാണ്.
കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ഹാസന്‍ പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ജയകുമാര്‍ മുന്നേറുന്നു. തമിഴ്‌നാട്ടില്‍ ഒ പനീര്‍സെല്‍വം അടക്കം അഞ്ച് മന്ത്രിമാര്‍ പിന്നിലാണ്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.
https://www.facebook.com/Malayalivartha