ബി.ജെ.പിയുടെ കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്തു? എല്‍.ഡി.എഫിന്റെ മുന്നേറ്റം ഏറ്റവും അധികം തിരിച്ചടിയായത് ബി.ജെ.പിക്ക്
കഴിഞ്ഞ തവണ ബി.ജെ.പി നേമത്തിലൂടെ കേരളത്തില്‍ ഓപ്പണ്‍ ചെയ്ത അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്തു. നേമം, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ മുന്നിട്ട് നിന്ന ശേഷം മൂന്ന് മണ്ഡലത്തിലും പിന്നിലോട്ട് പോയി. പാലക്കാട് മണ്ഡലത്തിലാണ് അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ മൂവായിരത്തിലധികം വോട്ടുകള്‍ ലീഡ് നിലനിര്‍ത്തിയ ഇ ശ്രീധരന്‍ അവസാനഘട്ടത്തില്‍ പിന്നലോട്ട് പോയി. അവസാനഘട്ടത്തില്‍ ആയിരത്തിലധികം വോട്ടിന്റെ ലീഡ് നേടി കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ മുന്നിലെത്തി. നേമത്തും ഇതെ സഹാചര്യമാണ് ഉണ്ടായത്. അവസാനഘട്ടത്തില്‍ എല്‍.ഡി.എഫിന്റെ വി ശിവന്‍കുട്ടി രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. തൃശ്ശൂരില്‍ ബി.ജെ.പിയുടെ പോരാട്ടം മൂന്നാം സ്ഥാനത്ത് അവസാനിച്ചു. സി.പി.ഐയുടെ പി ബാലചന്ദ്രന്‍ ഇവിടെ ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലാണ്.
കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിക്കഴിഞ്ഞു. ഇടതുതരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. കെ.ടി.ജലീലും മെഴ്‌സിക്കുട്ടിയമ്മയും പിന്നില്‍. ട്വന്റി ട്വന്റിയുടെ കിഴക്കമ്പലവും എണ്ണിയപ്പോള്‍ കുന്നത്തുനാട്ടില്‍ ഘഉഎ ലീഡ് കൂടി. നേമത്തും പാലക്കാട്ടും തൃശൂരിലും ബിജെപി മുന്നില്‍. തൃത്താലയില്‍ എട്ടു റൗണ്ട് പിന്നിട്ടപ്പോള്‍ എംബി രാജേഷിന് 89 വോട്ടിന്റെ ലീഡ്. തവനൂരില്‍ കെ.ടി.ജലീല്‍ രണ്ടാമതാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് ലീഡ് കൂടി. കുണ്ടറയില്‍ വിഷ്ണുനാഥിന്റെ ലീഡ് ആയിരത്തിനു മുകളിലെത്തി.
https://www.facebook.com/Malayalivartha