കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ്; പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ; ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് തന്നെ; വ്യവസായം പി രാജീവ്, ധനകാര്യം കെ.എന്‍ ബാലകൃഷ്ണന്‍
രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ്. കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എന്‍. ബാലഗോപാലിന് നല്‍കും. വ്യവസായം പി.രാജീവിനു നല്‍കാനാണ് നിലവിലെ ധാരണ.
ഉന്നത വിദ്യാഭ്യാസം ആര്‍.ബിന്ദുവിനു നല്‍കും. എം.വി. ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. പി.എ. മുഹമ്മദ് റിയാസിനു യുവജനകാര്യവും സ്‌പോര്‍സും വകുപ്പുകള്‍ ലഭിക്കും. ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം മറ്റൊരു വകുപ്പ് നല്‍കാനാണ് സാധ്യത.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് തീരുമാനം. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വീണ ജോര്‍ജ്ജ്. ചുമതലയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വീണ. മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha