സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി; ജൂണ്‍ ഒമ്പതു വരെ ലോക്ഡൗണ്‍ തുടരും; കൂടുതല്‍ ഇളവുകള്‍ അറിയാം; മദ്യശാലകള്‍ ലോക്ഡൗണിനു ശേഷം മാത്രം; കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുവാദം
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുന്ന സാഹചര്യത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യതയുണ്ട്.
ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും.
അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോം ഡെലിവറിയും പ്രോല്‍സാഹിപ്പിക്കും. അതേസമയം മദ്യശാലകള്‍ ലോക്ഡൗണിനു ശേഷം മാത്രമേ തുറക്കൂ. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തില്‍ എടുത്ത നിലപാട്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 16.4 ശതമാനത്തില്‍ എത്തി.
https://www.facebook.com/Malayalivartha