കൊവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ്; വാക്‌സിന്‍ നിര്‍മാണത്തിന് കേരളവും; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം; കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ 1000 കോടി
കൊവിഡ് പ്രതിരോധത്തില്‍ പ്രധാന്യം നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. വാക്‌സിന്‍ നിര്‍മാണത്തില്‍ കേരളം തയ്യാറെടുക്കും. വാക്‌സിന്‍ ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി.ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി. എല്ലാ സിഎച്ച്‌സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധികളുടെ ചികില്‍സയ്ക്ക് 10 ഐസലേഷന്‍ കിടക്ക സ്ഥാപിക്കും.
ഒരു കേന്ദ്രത്തിനു മൂന്നു കോടി ചെലവുവരും. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് തുടങ്ങും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ 1000 കോടി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി.150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു ബജറ്റുകള്‍ക്കും ഇടയിലുണ്ടായ കോവിഡിന്റെ രണ്ടാം തരംഗവും ഇനി മുന്നില്‍ക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികള്‍ ആരോഗ്യ മേഖലയില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഫണ്ട് വകയിരുത്തും. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള തുടക്കവും ബജറ്റിലെ പദ്ധതികളിലുണ്ടാകുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha