കൊല്ലത്ത് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്ത് പോലീസ്.. പിന്നിൽ പ്രവർത്തിച്ചത് യുപിയിൽ പിടിയിലായ മലയാളി ഭീകരർ!
മലയാളികളെ ഞെട്ടുക്കുന്ന വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാലിപ്പോൾ കൊല്ലത്ത് നിന്നും ഏറെ ഞെട്ടിക്കുന്നതും ഒട്ടേറെ പ്രാധാന്യവും ജാഗ്രതയും പുലർത്തേണ്ട് ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ആ വാർത്ത ഇങ്ങനെയാണ്, കൊല്ലത്ത് നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തി എന്നതാണ്.
പുനലൂരിലെ പാടം മേഖലയിലാണ് സംഭവം നടന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ പോലീസും വനം വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പരിസരത്ത് പോലീസ് കൂടുതൽ തെരച്ചിലും വിപുലമായ അന്വേഷണവും നടത്തുന്നുണ്ട്.
ഇത്രയും സുപ്രധാനമായ വിവരം ലഭിച്ചത് ഉത്തർപ്രദേശിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നുമാണ്. ഇവരെ ചോദ്യം ചെയ്തതതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് പ്രാഥമികമായി കണ്ടെത്തിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ബോംബ് നിർമ്മാണ വസ്തുക്കൾ പ്രദേശത്ത് സൂക്ഷിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും ഇപ്പോഴും പരിശോധന നടത്തി വരികയാണ്.
ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ തന്നെ കണ്ടെത്തേണ്ടത് ഏറെ അനിവാര്യമാണ്. കേരളത്തിൽ ഇവർ എന്തൊക്കെയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന കാര്യമാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇതു കൂടാതെ രാജ്യവ്യാപമായി ഇവർ ലക്ഷമിട്ടിരുന്ന ഭീകരവാദ പ്രവർത്തനങ്ങളും ഉടൻ തന്നെ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയിലായിരുന്നു സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് ഉത്തർ പ്രദേശ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു പിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് അന്നേ വെളിപ്പെടുത്തിയിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പിടികൂടിയത്. ഉത്തർ പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നുണ്ട്.
സ്ഫോക വസ്തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പരാമർശിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കിയിരുന്നു. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ രണ്ടു പേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്ഫോടക വസ്തുക്കളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇവരുടെ വിവരത്തെ തുടർന്നാണോ ഇപ്പോൾ കേരളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha