തീകൊളുത്തി വെന്തുവെണ്ണീറായി! അർച്ചനയുടേത് ആത്മഹത്യയോ അതോ കൊലപാതകമോ? ഓടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ...
കൊല്ലത്ത് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന് ഒടുവിൽ മരണത്തിലേക്ക് വഴുതി വീണ വിസ്മയ സംസ്ഥാനത്തെമ്പാടും നൊമ്പരമായി മാറിക്കഴിഞ്ഞു. വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈയൊരു വാർത്തയുടെ നൊമ്പരം മാറുന്നതിന് മുന്നേ മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
തിരുവനന്തപുരം കോവളം വെങ്ങാനൂരില്‍ യുവതിയെ വാടക വീട്ടില്‍ തീകൊളുത്തി മരിച്ച നിലയിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി 24 വയസ്സുകാരി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് അര്‍ച്ചനയെ തീകൊളത്തി മരിച്ചത് എന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെയായിരുന്നു അര്‍ച്ചനയയെ കുടുംബ വീട്ടില്‍ നിന്നു സുരേഷ് വിളിച്ചു കൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്നു അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള വിവാഹം. പ്രണയവിവാഹം ആയിരുന്നു ഇവരുടേത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
അതേസമയം, വിസ്‍മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
മോട്ടോര്‍വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായ കിരണിനെ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യുമെന്നും ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്താല്‍ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉള്‍പ്പടെ ഉയരുന്നത്. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കിരണിനെതിരെ നടപടി സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. കടുത്ത ഞെട്ടലിലാണ് കിരണിനെ അറിയാവുന്ന ഉദ്യോഗസ്ഥരിൽ പലരും.
ഔദ്യോഗിക വേഷത്തില്‍, ഡിപ്പാര്‍ട്ട്മെന്‍റ് വാഹനത്തിനൊപ്പമുള്ള കിരണിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് അധികൃതരുടെ നീക്കം.
https://www.facebook.com/Malayalivartha