ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ പാകിസ്ഥാനിലെ വീടിന് മുന്നില്‍ സ്ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്; സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല; ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍
ആഗോള ഭീകരനായ ഹാഫിസ് സയീദിന്റെ പാകിസ്താനിലെ വീടിന് മുന്നില്‍ സ്ഫോടനം. രണ്ട് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍ ലാഹോറിലെ ജൊഹാര്‍ നഗരത്തില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ലഷ്‌കര്‍ ഇ ത്വായ്ബ സഹസ്ഥാപകനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നിലാണ് സ്ഫോടനം നടന്നത്.
അപകടത്തില്‍ സ്ത്രീകളും കുട്ടികളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ലഹോര്‍ പൊലീസ് മേധാവി ഗുലാം മുഹമ്മദ് ദോഗാര്‍ അറിയിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഗ്യാസ് പൈപ്പ് ലൈനില്‍ വന്ന തകരാറാണ് സ്ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നടന്നത് ബോംബ് ആക്രമണമാണോ എന്നതില്‍ സംശയമുണ്ടെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ആറ് അമേരിക്കന്‍ പൗരന്മാരടക്കം 166 പേരെ മുംബൈ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫിസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങള്‍ ഒരുക്കിയവര്‍ പാകിസ്താന്റെ മണ്ണില്‍ തന്നെയുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച ആ രാജ്യത്തെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അവര്‍ പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയില്‍ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും ഉള്‍പ്പെടുത്തി. എന്നാല്‍ അതില്‍ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹീം എന്നിവരുടെ പേരുകള്‍ എഫ്ഐഎ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
അതേസമയം ഹഫീസ് സെയ്ദിന് കഴിഞ്ഞ നാവംബറില്‍ രണ്ട് ഭീകരാക്രമണ കേസുകളിലായി പാകിസ്ഥാനിലെ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പണം എത്തിച്ചതിനാണ് ശിക്ഷ വിധിച്ചത്. ഹഫീസ് സെയ്ദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കള്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി രണ്ട് കേസുകളില്‍ ശിക്ഷ വിധിച്ചത്. ഹഫീസ് സെയ്ദിനും അദ്ദേഹത്തിന്റെ രണ്ട് സഹായികളായ സഫര്‍ ഇക്ബാലിനും യാഹ്യ മുജാഹിദിനും 10 വര്‍ഷവും ആറ് മാസത്തേയ്ക്കുമാണ് ശിക്ഷ വിധിച്ചത്. സെയ്ദിന്റെ ബന്ധുവായ അബ്ദുല്‍ റഹ്മാന്‍ മക്കിയ്ക്ക് ആറ് മാസം തടവ് വിധിച്ചു.
ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തായിബയുടെ (എല്‍ഇടി) മുന്നണി സംഘടനയായ ജമാഅത്ത് ഉദ്ധവയുടെ തലവന്‍ ഹാഫീസ് സെയ്ദിനെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പാക് കോടതി ഫെബ്രുവരിയില്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദ ധനസഹായ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ഹഫീസ് സെയ്ദിനെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha