അമ്മായിയമ്മ ഗെറ്റ് ഔട്ട്.. ഇനിയും തുടരാൻ കഴിയില്ല! ഒടുവിൽ ജോസഫൈൻ രാജിവച്ചൊഴിഞ്ഞു! സമ്മർദ്ദം അതിശക്തം...
'സ്ത്രീധന പീഡനം പരിഹാരശ്രമങ്ങള്‍ തേടേണ്ടത് എവിടെ നിന്ന്' എന്ന പേരില്‍ കേരളത്തിലെ പ്രമുഖ ന്യൂസ് ചാനല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ പങ്കെടുപ്പിച്ച് നടത്തിയ പ്രോഗ്രാം ഏറെ വിവാദമായിരുന്നു. സ്ത്രീധന പീഡനമുള്‍പ്പെടെ നേരിടുന്നവര്‍ക്ക് പരാതികള്‍ ഫോണിലൂടെ നേരിട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷയെ അറിയിക്കാമെന്നായിരുന്നു പരിപാടി.
ഈ പരിപാടിയിൽ വച്ച് എം.സി ജോസഫൈനില്‍ നിന്ന് പരാതി പറയാന്‍ ശ്രമിച്ചവര്‍ക്ക് നേരിടേണ്ടി വന്നത് അധിക്ഷേപവും ശാപവാക്കുകളും വ്യക്തിഹത്യയും. എം.സി ജോസഫൈന്‍ രാജി വെക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ കാമ്പയിന്‍ നടക്കുന്നുണ്ട്. ഒരു മണിക്കൂര്‍ നീണ്ട ലൈവ് ഷോയില്‍ ജോസഫൈന്‍റെ ധിക്കാരപരമായ സമീപനം മലയാളികൾ ഏറെ ചർച്ച ചെയ്തതാണ്.
ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെക്കും എന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. യോഗത്തിലും ജോസഫൈനെതിരെ കൂട്ടവിമർശനമാണ് ഉയർന്നത്.
വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല. 11 മാസം കാലാവധി അവശേഷിക്കുമ്പോഴാണ് രാജിയിലേക്ക് പോകുന്നത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
ഒരു വാർത്താ ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തിൽ പാർട്ടിയിൽ നിന്ന് പോലും ഇവർക്ക് പിന്തുണ കിട്ടിയില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സ്ത്രീധനത്തിന്റെ പേരില്‍ അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് പരാതിപ്പെട്ട ആളോടും മോശമായാണ് എം.സി ജോസഫൈന്‍ പെരുമാറുന്നത്. അമ്മായിയമ്മയെ നമ്മുക്ക് തല്ലിക്കൊല്ലാന്‍ പറ്റുമോ എന്നാണ് ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്ത പ്രോഗ്രാമില്‍ സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ചോദ്യം. ഭര്‍തൃവീട്ടില്‍ പീഡനത്തിരയായി കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രോഗ്രാം.
അതേസമയം, പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. വീഴ്ചയില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം. കഴിഞ്ഞ ദിവസം സിപിഐ സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha