അനില്‍കാന്ത് കേരളത്തിന്റെ പുതിയ പൊലീസ് മേധാവി; സംസ്ഥാനത്തെ ആദ്യ ദളിത് പൊലീസ് മേധാവി; നാലു ദിവസത്തെ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിസഭയുടെ തീരുമാനം; പൊലീസിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമായി
പുതിയ പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഡല്‍ഹി സ്വദേശിയാണ്.
അനില്‍കാന്ത്, സുദേഷ്‌കുമാര്‍, ബി.സന്ധ്യ എന്നിവരെ യു.പി.എസ്.സി നല്‍കിയ അന്തിമ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത് പരിഗണനയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നുമാണ് ഇപ്പോള്‍ റോഡ് സുരക്ഷാ കമ്മീഷ്ണര്‍ പദവി വഹിക്കുന്ന അനില്‍കാന്തിനെ പുതിയ ഡി.ജി.പിയായി തിരഞ്ഞെടുത്തത്. ഇന്ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിരമിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനില്‍കാന്തിന് ബാറ്റണ്‍ കൈമാറും.
പൊലീസിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ പിന്തുണ അനില്‍കാന്തിന് തുണയായി. ഒന്നാം പിണറായി സര്‍ക്കാരില്‍ ദക്ഷിണ മേഖല എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങി പ്രധാന പദവികളില്‍ എല്ലാം അനില്‍കാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിരമിക്കാന്‍ ഏഴ് മാസം മാത്രമുള്ളതും ന്യൂനത അതിജീവിച്ചാണ് പുതിയ സ്ഥാന പ്രാപ്തി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ തേടിയേക്കും. കഴിഞ്ഞ നാല് ദിവസമായി തിരക്കിട്ട ചര്‍ച്ചകളാണ് മന്ത്രിസഭാ തലത്തിലും പാര്‍ട്ടി തലത്തിലും നടന്നത്. അതിന് ശേഷമാണ് അനില്‍കാന്തിന്റെ പേര് മന്ത്രിസഭാ യോഗം തീരുമാനിച്ചത്;
ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അനില്‍ കാന്തിനുണ്ട്.
https://www.facebook.com/Malayalivartha