കേരളത്തിലെ പുതിയ ഡിജിപി അനിൽകാന്ത് ഐപിഎസ്... ഇന്ന് വൈകിട്ട് സ്ഥാനമേൽക്കും... ബെഹ്റ പടിയിറങ്ങി...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തീരുമാനിച്ചു. യുപിഎസ്.സി സംസ്ഥാനത്തിന് അംഗീകരിച്ച് നൽകിയ ചുരുക്കപ്പട്ടികയിൽ സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ്. ഇയർന്നു കേട്ടിരുന്നത്. ഇതിൽ നിന്ന് റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനെയാണ് ഇപ്പോൾ കേരളത്തിൻരെ പുതിയ ഡിജിപിയായി തെരഞ്ഞെടുത്തത്.
ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവി എന്നുള്ള ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. പട്ടികയിലുള്ള ബി സന്ധ്യ നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയാണ്. സുധേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടറും അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. മൂന്നംഗ പട്ടികയിൽ സീനിയർ സുധേഷ് കുമാറായിരുന്നെങ്കിലും ദാസ്യപ്പണി ചെയ്യിപ്പിച്ച വിവാദമാണ് തിരിച്ചടിയായി മാറിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍ കാന്തിനാണ് ലഭിച്ചിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്.
പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നു പേരിൽ സന്ധ്യ ഐപിഎസ്സിന് മാത്രമാണ് രണ്ടു വർഷം കാലാവധി ഉണ്ടായിരുന്നത്. ഇപ്പോൾ തെരഞ്ഞെടിത്ത അനിൽകാന്തിന് അടുത്ത ജനുവരിമാത്രമാണ് കലാവധിയുള്ളത്.
ഇപ്പോൾ നിയമനം ലഭിച്ച സാഹചര്യത്തിൽ അദ്ദഹത്തിന് ഇനി രണ്ട് വർഷം കൂടി തുടരാൻ കഴിയും. സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോോക്നാഥ് ബെഹ്റക്ക് രാവിലെ എട്ട് മണിക്കായിരുന്നു സേനാ അംഗങ്ങൾ യാത്രയയ്പ്പ് നൽകിയത്. ഇന്ന് വൈകീട്ടാണ് പുതിയ പൊലീസ് മേധാവി ചുമതലയേൽക്കുന്നത്.
അതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.
പൊലിസ് മേധാവിക്ക് 2 വർഷം കാലയളവ് ബാധകമാക്കണമെന്ന് ആവശ്യം. പൊലീസ് മേധാവിക്ക് രണ്ട് വർഷം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ഇന്ന് വൈകീട്ട് ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ ഏറ്റുവാങ്ങി പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും. ബെഹ്‌റ ആര്‍ക്ക് ബാറ്റണ്‍ കൈമാറുമെന്നറിയാന്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് സര്‍ക്കാര്‍ ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടോമിന്‍ തച്ചങ്കരി യു.പി.എസ്.സി സാധ്യത പട്ടികയില്‍ നിന്നും പുറത്താക്കിയത് സര്‍ക്കാരിന് തിരിച്ചടിയായി.
അല്ലായിരുന്നുവെങ്കില്‍ അവസാന നിമിഷവരെയുള്ള ഈ സസ്‌പെന്‍സ് ഒഴിവാകുമായിരുന്നു. മുഖ്യമന്ത്രിക്ക് ഏറ്റവും അധികം താല്‍പര്യമുണ്ടായിരുന്ന തച്ചങ്കരിക്ക് വെല്ലുവിളിയായത് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നുവെന്നതായിരുന്നു. ഇതോടെ തച്ചങ്കരി പുറത്തായത്.
അതേസമയം, ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന നിലയില്‍ സന്ധ്യ എത്തുമെന്നായിരുന്നു നേരത്തെയുയര്‍ന്ന സൂചന. പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ സജീവമായി പരിഗണിക്കുന്നത് അനില്‍കാന്തിനെയാണ്. പൊലീസിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ പിന്തുണ അനില്‍കാന്തിനാണ്.
ഡല്‍ഹിക്കാരാനായ അനില്‍കാന്ത് ഒന്നാം പിണറായി സര്‍ക്കാരില്‍ ദക്ഷിണ മേഖല എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങി പ്രധാന പദവികളിലെത്തിയത് ഈ പിന്തുണയോടെയാണ്. എന്നാല്‍ കയ്യടി നേടുന്ന പ്രകടനം നടത്തിയിട്ടില്ലാത്തതും വിരമിക്കാന്‍ ഏഴ് മാസം മാത്രമുള്ളതും ന്യൂനതയായും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മൂന്നംഗപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സുധേഷ് കുമാറിന് ഇപ്പോഴും വെല്ലുവിളി മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസും അച്ചടക്ക നടപടി നേരിട്ടതും തന്നെയാണ്. പട്ടികയില്‍ ഏറ്റവും അധികം സീനിയോറിറ്റിയുണ്ടെങ്കിലും സുധേഷിന് ഈ പോരായ്മ അതിജീവിക്കാന്‍ സാധിയില്ല.
ദാസ്യപ്പണി ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ ശേഷം ഗതാഗത കമ്മീഷണറായും വിജിലന്‍സ് ഡയറക്ടറായും ശക്തമായ തിരിച്ചുവരവാണ് സുധേഷ്‌കുമാര്‍ നടത്തിയത്. ഇതിനൊപ്പം കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുമുണ്ടായതോടെ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൂടി. പഞ്ചാബുകാരനായ സുധേഷിന് ദീര്‍ഘകാലം കേന്ദ്ര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച ബന്ധവും ഇവിടെ തുണച്ചില്ല.
ജിഷ വധത്തിന് പിന്നാലെ സ്ത്രീപക്ഷ മുഖം ഉയര്‍ത്താന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് സന്ധ്യയെ ദക്ഷിണമേഖല എ.ഡി.ജി.പിയാക്കിയതായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ക്രമസമാധാന ചുമതലയിലേക്ക് സന്ധ്യയെ തിരികെ കൊണ്ടു വന്നിട്ടില്ല. പട്ടികയില്‍ ഇടംപിടിച്ച ഒരേ ഒരു മലയാളി ബി. സന്ധ്യമാത്രമാണ്.
https://www.facebook.com/Malayalivartha